- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ടു; എഞ്ചിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി വൈശാഖ് വിൻസെന്റ്
മല്ലപ്പള്ളി: സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ ഇറങ്ങിയ എൻജിനീയറിങ്ങ് വിദ്യാർത്ഥി കയത്തിൽ പെട്ടു മരിച്ചു. തിരുവനന്തപുരം അതിയന്നൂർ നെല്ലിമൂട് കാഞ്ഞിരം നിന്ന കണ്ണാരവിള വൈശാഖത്തിൽ വിൻസെന്റിന്റെയും ബിനിയുടെയും മകൻ വൈശാഖ് വിൻസെന്റാ (18) ണ് മരിച്ചത്.
കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ്ങ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണി കഴിഞ്ഞ് കല്ലൂപ്പാറ കുറഞ്ഞൂക്കടവ് തടയണയിൽ കയറി നടക്കുമ്പോൾ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല
Next Story