- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു വർഷം മുമ്പ് ഭാര്യയോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങി; ഇപ്പോൾ താമസിക്കുന്ന വീട്ടിലെ സ്ത്രീയുടെ മകനുമായി വാക്കേറ്റം; ചവിട്ടേറ്റ് വിമുക്തഭടൻ മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ
അടൂർ: വഴക്കിനിടെ വിമുക്ത ഭടനെ ചവിട്ടിക്കാന്ന കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ കള്ളപ്പൻചിറ ഗീതാലയം ഗോപാലകൃഷ്ണൻ (50) ആണ് മരിച്ചത്. ഇയാളുടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മകൻ പള്ളിക്കൽ കണ്ഠാള സ്വാമി ക്ഷേത്രത്തിന് സമീപം നടയിൽ പടീറ്റതിൽ വീട്ടിൽ വിഷ്ണുനാഥി (25)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 12 ന് വിഷ്ണുനാഥിന്റെ വീട്ടിൽ വച്ചാണ് വഴക്കുണ്ടായത്. ഗോപാലകൃഷ്ണനും വിഷ്ണുനാഥും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ ചവിട്ടു കൊണ്ട ഗോപാലകൃഷ്ണൻ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.
കഴിഞ്ഞ 29 ന് രാവിലെ 9.30 ന് ചികിൽസയിലിരിക്കേ ഗോപാലകൃഷ്ണൻ മരിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണ കാരണം ചവിട്ടേറ്റ ക്ഷതമാണെന്ന് കണ്ടെത്തി. തുടർന്ന് ഇന്നലെ വിഷ്ണുനാഥിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോപാലകൃഷ്ണൻ നാല് വർഷമായി ഭാര്യയുമായി പിണങ്ങി വിഷ്ണുനാഥിന്റെ മാതാവിനൊപ്പമാണ് താമസിച്ചു വന്നത്. കോടതിയിൽ ഹാജരാക്കിയ വിഷ്ണുനാഥിനെ റിമാൻഡ് ചെയ്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്