- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനബെല്ല സ്പായിലെ തെറാപ്പിസ്റ്റിനെ കൂട്ടിയത് ഇടപാടുകാരൻ; കാമുകനേയും എത്തിച്ച് ഉമയും; എല്ലാം ഒരുക്കിയത് സമീർ അലി; തളിപ്പറമ്പിലെ മയക്കുമരുന്ന് പാർട്ടിയിൽ അതിവേഗ കുറ്റപത്രം; ബക്കളത്തെ സ്‌നേഹ ഇൻ ബാർ ഹോട്ടലിലെ 2021ലെ ന്യൂ ഇയർ ആഘോഷം വിചാരണയിലേക്ക്
കണ്ണൂർ: തളിപ്പറമ്പ് നഗരത്തിനടുത്തെ ബക്കളത്തെ ഒരു ഹോട്ടലിൽ മാരക മയക്കുമരുന്നുമായി പുതുവത്സരം ആഘോഷിക്കാനെത്തിയ ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചു. ബക്കളത്തെ സ്‌നേഹ ഇൻ ബാർ ഹോട്ടലിലായിരുന്നു ആഘോഷം.
എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.കെ. ശ്രീരാഗ് കൃഷ്ണയാണ് വടകര എൻഡിപിഎസ് കോടതിൽ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ജനുവരി ഒന്നിന് അഞ്ചു ലക്ഷത്തോളം വിലവരുന്ന മാരക മയക്കുമരുന്നുകളുമായാണ് പെൺകുട്ടിയടക്കം ഏഴുപേരെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം. ദിലീപിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് ലഹരിമരുന്നുമായി പിടിയിലാകുന്നത്.
സർസയ്യിദ് സ്‌കൂളിന് സമീപത്തെ സമീർ അലി(28), നരിക്കോട് സ്വദേശി ത്വയ്യിബ് (28), ഹബീബ് നഗർ സ്വദേശി മുഹമ്മദ് ഹനീഫ, കാസർഗോഡ് സ്വദേശികളായ മുഹമ്മദ് ശിഹാബ് (22), മുഹമ്മദ് ഷഫീക്ക്,വയനാട് സ്വദേശി കെ.ഷഹബാസ്, പാലക്കാട് സ്വദേശി എം. ഉമ എന്നിവരാണ് അറസ്റ്റിലായത്.
എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽനിന്നു പിടികൂടിയത്.
സമീർ അലിയാണ് ഹോട്ടലിൽ മുറി എടുത്തത്. മറ്റുള്ളവർ വിവിധ സമയങ്ങളിലായി മുറിയിൽ എത്തിചേരുകയായിരുന്നു. സ്‌നേഹ ഇൻ ബാറിന്റെ മുകൾനിലയിൽ പ്രവർത്തിക്കുന്ന അനബെല്ല സ്പാ എന്ന സ്ഥാപനത്തിലെ തെറാപ്പിസ്റ്റ് ആണ് പിടിയിലായ ഉമ. ഇവിടുത്തെ സ്ഥിരം ഇടപാടുകാരനാണ് സമീർ അലി. ഇവിടെ വച്ചാണ് ഉമയെ സമീറലി പരിചയപ്പെട്ടത്. ഈ ബന്ധമാണ് ഉമയെ മയക്കുമരുന്ന് സംഘത്തിലെത്തിച്ചത്.
ന്യൂ ഇയർ ആഘോഷിക്കാനായി സമീറലിയാണ് മറ്റുള്ളവരെ ഹോട്ടലിലേക്ക് എത്തിച്ചത്. രാത്രിയോടെ ആറ് യുവാക്കളും യുവതിയും ചേർന്ന് മയക്കുമരുന്ന് ഉപയോഗിച്ച് ന്യൂ ഇയർ ആഘോഷം പൊടിപൊടിക്കുകയായിരുന്നു. ഉമ മാനന്തവാടി സ്വദേശി ഷഹബാസിന്റെ കാമുകിയാണത്രേ. മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഷിഹാബ് തളിപ്പറമ്പ് കരിമ്പത്തെ ജ്യൂസ് കടയിൽ ജോലി ചെയ്തിരുന്നു. ഇവിടെ വച്ചാണ് സമീർ അലി യെയും ത്വയിബിനെയും പരിചയപ്പെടുന്നത്.
ഇങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും പരിചയപ്പെടുന്ന ആളുകൾ സംഘമായി ചേർന്ന് മയക്കുമരുന്ന് ഉപയോഗിച്ച് ആഘോഷിക്കുകയായിരുന്നു പതിവ്. ഇത്തരത്തിലുള്ള ആഘോഷത്തിനിടയിൽ ആണ് രഹസ്യ വിവരത്തെ തുടർന്ന് എക്‌സ്സൈസ് ഈ സംഘത്തെ പൊക്കിയത്. എക്‌സൈസ് പിടികൂടാൻ റൂമിലെത്തുമ്പോൾ ഏഴു പേരും മയക്കുമരുന്ന് ലഹരിയിലായിരുന്നു.
ഇതോടൊപ്പം മൂന്ന് വാഹനങ്ങളും പിടികൂടിയിരുന്നു. 220 ദിവസമായിട്ടും കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പത്തു മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തത്. പ്രതികൾക്കായി അഭിഭാഷകനായ ആളൂരാണ് രംഗത്തെത്തിയത്. 2600 പേജുള്ള കുറ്റപത്രമാണ് എക്‌സൈസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. 35 സാക്ഷികളാണ് കേസിലുള്ളത്.
150 പേരെയാണ് ചോദ്യം ചെയ്തത്. പ്രിവന്റീവ് ഓഫീസർ എം വി അഷ്‌റഫ്, രാജീവൻ പച്ചക്കൂട്ടത്തിൽ, ടി.വി. വിനേഷ്, കെ.വി. ഷൈജു, കെ.കെ. ശരത്ത്, കെ. വിനീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്