- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ അനധികൃത വിൽപ്പനക്കായി കർണാടകയിൽ നിന്നും കൊണ്ടുവന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി.രണ്ട് കെയ്സുകളിലായി 27 ലിറ്റർ മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
നായ്ക്കട്ടി മണിമുണ്ട വാളംകോട്ടുവീട്ടിൽ ലിജോ തോമസ് (28), വയനാട് അതിർത്തിയോട് ചേർന്ന് തമിഴ്‌നാട് പാട്ടവയൽ മദാരിവീട്ടിൽ എസ്. റംഷാദ് (28) എന്നിവരാണ് പിടിയിലായത്. ലിജോ തോമസിൽ നിന്നും പതിനെട്ട് ലിറ്റർ മദ്യവും റംഷാദിൽ ഒമ്പത് ലിറ്റർ മദ്യവുമാണ് കണ്ടെടുത്തത്.
ബത്തേരി റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ. റിനോഷ്, പ്രിവന്റീവ് ഓഫീസർ ടി.ബി. അജീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.എം. ബിനുമോൻ, കെ. മനു, പി.ആർ. വിനോദ്, ജ്യോതിസ് മാത്യൂ, ഇ.ബി. ശിവൻ, ടി.ജി. പ്രസന്ന, ബി.ആർ. രമ്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
മറുനാടന് ഡെസ്ക്