- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നിൻ പുതുവർഷത്തിൽ പ്രവാസികൾ ! ബിഗ് ടിക്കറ്റിന്റെ 2019ലെ ആദ്യ നറുക്കെടുപ്പിൽ ഭാഗ്യദേവത കോടികൾ നൽകി കനിഞ്ഞത് മലയാളികളെ ! ഒന്നാം സമ്മാനമായ 28 കോടി രൂപയടക്കം കേരളത്തിന് സ്വന്തം; അബുദാബി വിമാനത്താവളത്തിൽ വ്യാഴാഴ്ച്ച നടന്ന നറുക്കെടുപ്പിൽ തിളങ്ങിയത് ഇന്ത്യൻ പ്രവാസികളുടെ സുവർണ രാശി; പ്രവാസി മലയാളികളുടെ മഹാഭാഗ്യം പുതുവർഷത്തിലും തുടരുന്നു
അബുദാബി: 2019 പ്രവാസികൾക്ക് ഐശ്വര്യപ്രദമായ വർഷം തന്നെയെന്ന് ഉറപ്പിക്കുന്ന വാർത്തയാണ് അറബ് നാട്ടിൽ നിന്നും ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ ഈ വർഷത്തെ ആദ്യ നറുക്കെടുപ്പിൽ ഭാഗ്യദേവത കോടികൾ നൽകി കനിഞ്ഞത് മലയാളികളെയാണ്. ഒന്നാം സമ്മാനമായ 1.5 കോടി ദിർഹം ( 28 കോടി രൂപ) സമ്മാനമായി ലഭിച്ച ശരത് പുരുഷോത്തമൻ മുതൽ തുടങ്ങുന്നു ഈ ഭാഗ്യശാലികളുടെ നിര.
083733 നമ്പർ ടിക്കറ്റിലാണ് ശരതിന് 28 കോടി രൂപയിലേറെ സമ്മാനമായി ലഭിച്ചത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ പത്തു വിജയികളിൽ ആറു മലയാളികളടക്കം എട്ടു പേരും ഇന്ത്യക്കാരാണെന്നതാണ് യുഎഇയുടെ മണ്ണിൽ ഈ വർഷം ആദ്യം നടന്ന നറുക്കെടുപ്പിന്റെ പ്രത്യേകത. പുതുവർഷത്തിൽ കോടിപതിയായ വിവരം അറിയിക്കാൻ വിളിച്ചിട്ടും ശരതിന് വിശ്വസിക്കാനായില്ല.
1.5 കോടി ദിർഹമാണ് താങ്കൾക്ക് ലഭിച്ചത് എന്നറിയിച്ചപ്പോൾ ഒകെ ഞാൻ ആദ്യം ഉറപ്പുവരുത്തട്ടെ എന്നിട്ട് നിങ്ങളെ അറിയിക്കാമെന്നായിരുന്നു മറുപടി. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ശരത് ടിക്കറ്റെടുത്തതെന്നും രണ്ടും വർഷമായി ബിഗ് ടിക്കറ്റ് എടുത്തുവരികയാണെന്നും ശരത് പിന്നീട് പറഞ്ഞു. അമ്മയെ കാണാൻ ഉടൻ നാട്ടിലേക്ക് പോകുമെന്നും പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു.
ഭാഗ്യം കനിഞ്ഞത് ഇവരെ
ജിനചന്ദ്രൻ വാഴൂർ നാരായണൻ (1,00,000 ദിർഹം (19 ലക്ഷം രൂപ) ), ഷാഹിദ് ഫരീദ് (ബിഎംഡബ്ല്യൂ സീരീസ് 4 കാർ), മുഹമ്മദ് സജിത് പുത്തൻപുര മല്ലാട്ടി രണ്ടുപുരയിൽ (90,000 (17 ലക്ഷം രൂപ) ), അതുൽ മുരളീധരൻ (70,000 (13 ലക്ഷം രൂപ) ), നസീർഖാൻ (50,000 (9.50 ലക്ഷം രൂപ), കംലേഷ് ശശി പ്രകാശ് (30,000 (5.72 ലക്ഷം രൂപ) ), ഗാട്ടു രാമകൃഷ്ണ (20,000 (3.81 ലക്ഷം രൂപ) ), മുഹമ്മദ് സഈദ് ഇംതിയാസ് (20,000 (3.81 ലക്ഷം രൂപ)), മനോജ് കുമാർ തങ്കപ്പൻ നായർ (10,000 (1.90 ലക്ഷം) ), രാധാകൃഷ്ണൻ ഉണ്ണി (10,000 (1.90 ലക്ഷം)) എന്നിവരാണ് മറ്റു വിജയികൾ.