- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗതയിൽ എത്തി പെട്ടെന്ന് ചവിട്ടിത്തിരിക്കൽ! സ്കൂട്ടറിൽ കരുതലോടെ പോയ ബിടെക്കുകാരന്റെ ജീവനെടുത്തത് യുവാക്കളുടെ കാർ ഡ്രിഫ്റ്റ്; കോവിഡിൽ റോഡുകളിൽ ആളൊഴിഞ്ഞപ്പോൾ തലശ്ശേരിയിൽ ഭീഷണിയായി വാഹന അഭ്യാസികൾ; ഫറാസിനെ കൊന്നവരെ വെറുതെ വിട്ട് പൊലീസും
കണ്ണൂർ: തലശേരി നഗരത്തിൽ സ്കൂട്ടർ യാത്രക്കാരനായ എൻജിനിയറിങ് വിദ്യാർത്ഥിയുടെ ദാരുണമരണത്തിനിടയാക്കിയത്് പെരുന്നാൾ ദിവസത്തിന്റെ തലേക്ക് റോഡിൽ നടത്തിയ കാർ അഭ്യാസം കാരണമാണെന്ന് പൊലിസ്. നഗരത്തിലെ ജൂബിലി റോഡിൽ പെരുന്നാൾ ദിവസം വൈകുന്നേരം ആഡംബര കാറുപയോഗിച്ച് ഒരു സംഘം യുവാക്കൾ നടത്തിയ കാർ ഡ്രിഫ്റ്റുകാരണമെന്ന് പൊലിസ്.
അമിതവേഗത്തിലെത്തി പെട്ടെന്ന് ചവിട്ടിത്തിരിക്കൽ കാരണമാണ് ബി.ടെക് വിദ്യാർത്ഥിയും ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസിന്(19) ജീവൻ നഷ്ടപ്പെടാനിടയായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പെരുന്നാൾ തലേന്ന് ഉച്ചയ്്ക്കു ശേഷം പൊജീറോ കാറെടുത്ത് ആഘോഷ ഡ്രൈവിങിനും അഭ്യാസങ്ങൾക്കുമുറങ്ങിയതായിരുന്നു യുവാക്കാൾ.
നഗരമധ്യത്തിലെ ഇവരുടെ അഭ്യാസ പ്രകടനം കണ്ട് ഭയന്ന നാട്ടുകാർ പലയിടങ്ങളിൽ നിന്നും ഇവർക്ക് മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും അനുസരിക്കാൻ തയ്യാറായില്ല. പെട്ടെന്ന് കൺമുന്നിൽ നിന്നും വെട്ടിച്ചു കയറിയ കാറിന്റെ ഉള്ളിലേക്ക് ഫറാസ് ഓടിച്ച സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയ വിദ്യാർത്ഥിയെ ഏറെ നേരത്തെ ശ്രമഫലമായാണ് ഓടിക്കൂടിയെത്തിയ നാട്ടുകാർക്കും പൊലിസിനും പുറത്തെടുക്കാനായത്.
ശ്വാസകോശം ഇടിയുടെ ആഘാതത്തിൽ തകർന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ യുവാവ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പഠനാവശ്യത്തിനായി സുഹൃത്തിന്റെ വീട്ടിൽ നിന്നും ലാപ്ടോപ്പ് വാങ്ങാൻ പോകുകയായിരുന്ന യുവാവാണ് ദാരുണമായി കൊലപ്പെട്ടത്്. എന്നാൽ സംഭവത്തിലെ ഉന്നതരായവരുടെ മക്കളാണ് പ്രതികളെന്നു മനസിലാക്കിയതോടെ ഇവരെ രക്ഷിക്കുന്നതിനായി പൊലിസ് കേസ് അട്ടിമറിക്കുകയാണെന്ന ആരോപണവുമുയർന്നിരുന്നു.
അപകടമുണ്ടായ ഉടൻ കാറിലുണ്ടായിരുന്നവർ ഉടൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി സ്ഥലത്തെത്തിയ ചിലർകാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റുകയും ചെയ്തു. എന്നാൽ അതിനിടെയിൽ ചിലർ മൊബൈൽ ഫോണിൽ കാറിന്റെ ചിത്രം പകർത്തിയിരുന്നു. ഇതിന്റെ പകർപ്പ് പൊലീസിന് നൽകിയിട്ടും വാഹന ഉടമയെ ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ലെന്ന് കൊലപ്പെട്ട വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
തലശേരി പൊലിസ് കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു ഫറാസിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. നടുറോഡിൽ അപകടത്തിനിടയാക്കിഅഭ്യാസപ്രകടനം നടത്തിയ വാഹന ഉടമയ്ക്കെതിരെ മോട്ടോർ വാഹനവകുപ്പും കേസെടുത്തിട്ടില്ല. തലശേരി നഗരത്തിൽ യുവാക്കളുടെ വാഹനങ്ങൾ കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങൾ ഇതിനു മുൻപും നിരവധി അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്.
സ്പോർട്സ് ബൈക്കുകൾ ഉപയോഗിച്ചു തിരക്കേറിയ റോഡിൽ പോലും അഭ്യാസ പ്രകടനങ്ങൾ നടന്നുവരികയാണ്. ബൈക്ക് സ്റ്റെണ്ടെന്ന പേരിലാണ് ഇത്തരം റൈഡർമാർ ടാസ്കുമായി വിളയാടുന്നത്.
മുൻഭാഗത്തെ ടയർ പൊക്കി ഇരുചക്രവാഹനത്തിൽ കയറിയുള്ള റോബിൻ സ്റ്റണ്ട്സുമുതൽ ബൈക്കുകളിൽ മാത്രമുണ്ട് ഇരുപത്തിരണ്ടിലേറെ അഭ്യാസം. കാറുകളിലും മരണക്കളികൾ നിരവധിയാണ്.
സ്റ്റണ്ട് റേസിങ്ങിന് അതീവരഹസ്യമായി പരിശീലനം നൽകുന്നവരുമുണ്ട്. ബീച്ചുകളും മൈതാനങ്ങളും വിട്ട് റോഡിലേക്ക് കയറി വരുമ്പോഴാണ് ഇതു സാധാരണ യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നത്. പ്രാഫഷനൽ സ്റ്റണ്ടേഴ്സ് ഇത്തരം അഭ്യാസങ്ങൾ റോഡിൽ ചെയ്യാറില്ല. കൂട്ടമായും ഒറ്റയ്ക്കും വാഹന അഭ്യാസികൾ റോഡിലിറങ്ങാറുണ്ട്. ഇത്തരം മരണപ്പാച്ചിലിനെ ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കുന്നവരാണ് ഏറെയും.
അഭ്യാസം വൈറലാക്കാൻ അപകടത്തിലേക്കാണ് പലരും ഓടിച്ചുകയറുന്നത്. നിയമവിരുദ്ധമായി അഭ്യാസത്തിനിറങ്ങുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടായാലേ മരണക്കളി തടയാനാവൂവെന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചു പരാതിലഭിച്ചിട്ടുണ്ടെന്നും വാഹനങ്ങളിലെ അഭ്യാസം തടയാൻ പരിശോധന ഊർജിതമാക്കുമെന്നും ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാവുമെന്നും തലശേരി ജോ. ആർടിഒ എ സി ഷീബ പറഞ്ഞു.
ഇത്തരം അഭ്യാസങ്ങൾ തിരക്കേറിയ റോഡിൽ നടത്തേണ്ടതല്ല. നിയമവിരുദ്ധമായ കൃത്യമാണിത്. ശ്രദ്ധയിൽപെട്ടാൽ പരമാവധി പിഴ ചുമത്തും. നടപടിക്കൊപ്പം ബോധവൽക്കരണവും ആവശ്യമാണെന്നും ഷീബ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്