തിരുവനന്തപുരം: തനിക്കെതിരെ ബോഡി ഷെയിമിങ് നടത്തുന്നവർക്ക് മറുപടിയുമായി നടി ഫറ ഷിബ്ല. സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകതയെ ഉദ്‌ബോധിപ്പിച്ചു കൊണ്ട് പുതിയ മേക്കോവർ ചിത്രവുമായാണ് നടി ഫറ ഷിബ്ല രംഗത്തെത്തിയത്.

കഥാപാത്രങ്ങൾക്ക് വേണ്ടി നിരവധി തവണ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഫറ. ശരീരഭാരം കൂടിയതിന് പേരിൽ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രം വൈറലാവുകയാണ്.

'എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനും ഉള്ളതല്ല. എന്റെ ശരീരം നിങ്ങൾക്കുള്ള ഉപഭോഗ വസ്തുവല്ല. എന്റെ ശരീരം എന്റെ ആയുധമാണ്. അനുഭവങ്ങളുടെ ശേഖരമാണത്. എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാകില്ല. എന്റെ ശരീരത്തിന് വിലയിടാൻ വരരുത്, എന്റെ സ്വത്വത്തിന് മൂല്യമിടൂ', സോഫി ലൂയിസ്.

'ബ്രിമ്മിങ് ഫറ' എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഷിബിലയുടെ പുതിയ ഫോട്ടോ. നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണെന്നും നടി ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. 'ബോഡിപോസിറ്റിവിറ്റി', 'സ്റ്റോപ്പ്ഫിസിക്കൽ കമന്റ്‌സ്' എന്നീ ഹാഷ്ടാഗുകളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

 

 
 
 
View this post on Instagram

A post shared by Fara Shibla (@shiblafara)

85 കിലോയിൽ നിന്നും 65 കിലോയിലേക്ക് ശരീരഭാരം കുറച്ചും തിരികെ കൂട്ടിയും ആരാധകരെ ഞെട്ടിച്ചിട്ടുള്ള നടിയാണ് ഫറ ഷിബ്ല. കഥാപാത്രങ്ങൾക്ക് വേണ്ടി നിരവധി തവണ മേക്കോവർ പരീക്ഷിച്ചിട്ടുള്ള താരത്തിന് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ശരീരഭാരം കൂടിയതിനാണ് താരം ഏറെ വിമർശിക്കപ്പെട്ടത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഫറ റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡിവോഴ്‌സ് എന്നീ ചിത്രങ്ങളിലൂടെയാണ് തന്റെ അഭിനയ മികവ് താരം തെളിയിച്ചത്.

 
 
 
View this post on Instagram

A post shared by Fara Shibla (@shiblafara)

തന്റെ ശരീരത്തിന് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് പുതിയ മേക്കോവർ ചിത്രം പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകുന്നത്. ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഇത്തവണ ഷിബില ഫറ പ്രത്യക്ഷപ്പെട്ടത്. സ്വയം സ്‌നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്നും നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണെന്നും ചിത്രത്തോടൊപ്പം ഫറ കുറിച്ചു.