- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒരു സമരവും അടിച്ചമർത്തലിലൂടെ പരിഹരിക്കാനാവില്ല'; കർഷകരുടെ ആവശ്യം ചെവിക്കൊള്ളാൻ കേന്ദ്ര സർക്കാർ തയാറാകണം; സമരത്തെ പിന്തുണച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്
ഷില്ലോംഗ്: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. കർഷകരുടെ ആവശ്യം ചെവിക്കൊള്ളാൻ കേന്ദ്ര സർക്കാർ തയാറാകണം. ലോകത്ത് ഒരു സമരവും അടിച്ചമർത്തലിലൂടെ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരിൽ മിക്കവരും സമാധാനപരമായാണ് സമരം ചെയ്യുന്നതെന്നും ഗവർണർ വ്യക്തമാക്കി. നേരത്തേ, ഗോവയിലെ ബിജെപി സർക്കാരിനെ ഗവർണർ വിമർശിച്ചത് വിവാദമായിരുന്നു
ഇതിനു പിന്നാലെയാണ് സത്യപാൽ മാലിക്കിനെ മേഘാലയ ഗവർണറായി നിയമിച്ചത്. 2019 നവംബറിലാണ് മാലിക്കിനെ ഗോവയിൽ ഗവർണറായി നിയമിച്ചത്. അതിന് മുൻപ് ജമ്മു കാഷ്മീർ സംസ്ഥാനത്തെ അവസാന ഗവർണറായിരുന്നു സത്യപാൽ മാലിക്ക്.
ന്യൂസ് ഡെസ്ക്
Next Story