തിരുവനന്തപുരം: ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റൽ പദ്ധതയിൽ നിന്നും ഫാദർ ഡേവിസ് ചിറമ്മൽ പിന്മാറി.തന്റെ ഫേസ്‌ബുക്ക് വീഡിയോയിലുടെ ഫാദർ തന്നെയാമ് ഇക്കാര്യം വ്യക്തമാക്കിയത്.ഫാദർ ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നതുകൊണ്ട് ആർക്കും ഇനിയൊരു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്നുമാണ് ഫാദർ ഡേവിസ് വീഡിയോയിൽ വ്യക്തമാക്കുന്നത്.പദ്ധതിക്കായി തനിക്ക് സഹായം വാദ്ഗാനം ചെയ്ത മുഴുവൻപേർക്കും ഫാദർ നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.ഒപ്പം ഈ പദ്ധതി സമൂഹത്തിലേക്ക് സമർപ്പിക്കുകയാണെന്നും താൽപ്പര്യമുള്ള ആർക്കുവേണമെങ്കിലും പദ്ധതി യാഥാർത്ഥ്യമാക്കുകയും ചെയ്യാമെന്നും പറഞ്ഞാണ് ഫാദർ വീഡിയോ അവസാനിപ്പിക്കുന്നത്.

കേരളം തന്നെ ഒട്ടേറ പ്രതീക്ഷയോടെ നോക്കിക്കണ്ട മാതൃകാപരമായ ഒരുപദ്ധതി ഒരു രാത്രികൊണ്ട് ഇല്ലാതായതിനെപ്പറ്റി ഞെട്ടലോടെയാണ് ജനങ്ങൾ കേട്ടത്.കഴിഞ്ഞ ദിവസമാണ് പദ്ധതിക്കാവശ്യമായ സ്ഥലം പാലക്കാടുള്ള ഒരു വ്യക്തി സൗജന്യമായി നൽകാമെന്നറിയിച്ച വിവരം ഫാദർ തന്റെ ഫേസ്‌ബുക്ക് പേജിലുടെ പങ്കുവെച്ചത്.വിവരം പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഫാദർ പദ്ധതി ഉപേക്ഷിക്കുന്നതായി അറിയിച്ച് മറ്റൊരുവീഡിയോ പോസ്റ്റ് ചെയ്തത്.മനുഷ്യ സമൂഹത്തിന് തന്നെ മണിക്കൂറുകൾക്കുള്ളിൽ മാഞ്ഞുപോയതിന്റെ കാരണം തേടി മറുനാടൻ നടത്തിയ അന്വേഷണത്തിൽ ബോധ്യമായത് നന്മയുടെ ഒരു കണികപോലും അവശേഷിച്ചിട്ടില്ലാത്ത ചിലരുടെ ഇടപെടലുകളുടെ കഥയാണ്.

സ്ഥല ലഭ്യതയെക്കുറിച്ചും പദ്ധതിയെക്കുറിച്ചുമൊക്കെ ഫാദർ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റുകളായും കൂടാതെ പദ്ധതിയെക്കുറിച്ചുമൊക്കെ വന്ന ചില ഫേസ്‌ബുക്ക് പോസ്റ്റുകളും മൂലം ഉണ്ടായ സമർദ്ദത്തെത്തുടർന്നാണ് ഈ സ്വപ്‌നപദ്ധതിയിൽ നിന്നും ഫാദർ പിന്മാറുന്നത്.ഇതിൽ പ്രധാനമായും എടുത്തുപറയേണ്ടത് പാല ഭരണങ്ങാനും സ്വദേശിയും ഇപ്പോൾ ഖത്തിൽ ജോലി ചെയ്യുന്നതുമായ ജസ്റ്റിൻജോർജ്ജ് ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിനെക്കുറിച്ചും ഫാദർഡേവിസ് ചിറമ്മലിനെക്കുറിച്ചും എഴുതിയ പോസ്റ്റുകളാണ്.പദ്ധതിക്കായി ഫാദർ ചില തൽപ്പര കക്ഷികളുമായി ചേർന്ന് പണം കണ്ടെത്തുന്നുവെന്നും ലാഭനുണ്ടാക്കുന്നവെന്നതുൾപ്പടെയുള്ള ആരോപണങ്ങളും പരിഹാസവുമാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം.

കത്തോലിക്ക സഭയുടെ അനൗദ്യോഗിക മൗത്ത്പീസാണ് ജസ്റ്റിൻ.സഭയ്ക്കുവേണ്ടി സഭയ്ക്കു പറയാൻ കഴിയാത്ത കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽക്കൂടി എഴുതുകയും പറയുകയും ചെയ്യുന്നതാണ് ജസ്റ്റിന്റെ രീതി.സഭയുടെ ഔദ്യോഗിക പദവികൾ ഒന്നും തന്നെ വഹിക്കാതെയാണ് ഇയാൾ സഭയുടെ ശബ്ദമാകുന്നത്.സഭയ്‌ക്കെതിരെയോ സഭയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവരെയോ വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കുന്നതാണ് ജസ്റ്റിന്റെ പതിവ്.കൊട്ടിയൂർ പീഡനക്കേസിൽ എല്ലാ തെളിവുകളും എതിരായുള്ള ഇപ്പോൾ ശിക്ഷ അനുഭവിക്കുന്ന റോബിൻ വടക്കേഞ്ചേരിയെപ്പോലും അനുകൂലക്കുന്നതുൾപ്പടെയാണ് ജസ്റ്റിന്റെ നിലപാടുകളുടെ ഉദാഹരണം.ഒരു തരത്തിൽ പറഞ്ഞാൽ സഭയുടെ ഒരു സൈബർ ഗുണ്ടാ പരിവേഷമാണ് ജസ്റ്റിനുള്ളത്.

ഫാദർ ഡേവിസ് ചിറമ്മലിന്റെ കാര്യത്തിലും നടന്നത് തന്നെയാണ്. സഭയ്ക്ക് വേണ്ടി രംഗത്തിറങ്ങിയ ജസ്റ്റിൻ ഫാദർ ഡേവിസ് ചിറമേൽ പദ്ധതിയിൽ നിന്നും പിന്മാറിയതായി സ്വയം പ്രഖ്യാപിക്കുന്നു.ഈ വിഷയത്തിൽ ഇവരെ ചൊടിപ്പിച്ച മറ്റൊരുഘടകം ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഫാദർ ഡേവിസ് ചിറമ്മൽ കൈകോർത്തത് നാസർമാനു എന്ന മൂസ്ലീം സഹോദരനോടാണ്. കത്തേീാലിക്ക സഭ മുസ്ലീങ്ങളോട് സഹകരിക്കരുത് എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ജസ്റ്റ്ിനും നിലനിൽക്കുന്നത്.അതുകൊണ്ടാണ് തൽപ്പര കക്ഷി എന്നപേരിൽ നാസറിനെ വിമർശിക്കുന്നത്.

പദ്ധതിയിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് നാസർ മാനുവും മറുനാടനോട് പ്രതികരിച്ചു. ഒരുപാട് പ്രതീക്ഷകളോടെയാണ് ഈത്തരമൊരു പദ്ധതിയുമായി മുന്നോട്ട് വന്നത്. ഇത്തരമൊരു വേറിട്ട ആശയം അവതരിപ്പിച്ചപ്പോൾ തന്നെ സമൂഹത്തിന്റെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായത്.തങ്ങളാൽ കഴിയുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്ത് നിരവധി പേരാണ് രംഗത്ത് വന്നത്.അതിനൊപ്പം തന്നെ ചിലർ പദ്ധതിയെ താറടിച്ചു കാണിക്കാൻ ശ്രമിച്ചു. ആദ്യം മലപ്പുറം പൊലീസ് സ്റ്റേഷനിലും തുടർന്ന് ജില്ലാ കലക്ടർ ഉൾപ്പടെയുള്ളവർക്ക് വരെ ഈ പദ്ധതിയെക്കുറിച്ചും പണം സ്വരൂപിക്കുന്നതിനെക്കുറിച്ചും പരാതി നൽകി.തങ്ങളെക്കൊണ്ട് ആകുന്നത് പോലെ പറ്റാവുന്ന സ്ഥലങ്ങളിലൊക്ക ഞങ്ങൾ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും കാര്യങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തുകയും ചെയ്തു.പക്ഷെ ഒരോ പരാതികൾ പരിഹരിക്കുമ്പോൾ മറ്റൊന്ന് എന്ന നിലയ്ക്ക് ഫാദറിനുമേൽ സമർദ്ദം ഏൽപ്പിക്കുകയാണ്. അങ്ങിനെയാണ് ഇത്തരമൊരു സങ്കടകരമായ തീരുമാനത്തിലേക്ക് എത്തിയതെന്ന് മാനു പറയുന്നു.

പക്ഷെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ മാത്രം ഫാദർ പിന്മാറുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. അതിനെക്കുറിച്ച് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത് ഇങ്ങനെ; സമൂഹത്തിലെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ ഫാദർ ഡേവിസ് ചിറമ്മൽ ഉ്ണ്ടാക്കുന്ന പ്രശസ്തിയെ ഭയക്കുന്ന അല്ലെങ്കിൽ ഇ്ഷ്ടപ്പെടാത്ത ചിലർ സഭയ്ക്കുള്ളിൽ തന്നെ ഉണ്ട്.അത് ഫാദറിന്റെ വാക്കുകൾക്കിടയിൽ നിന്നു തന്നെ വ്യക്തവുമാണ്. കാരണം ജസ്റ്റിന്റെ കമന്റുകൾ ഇട്ട്‌കൊടുത്ത് സഭ അധികാരികൾ തന്നെ ഫാദറിനോട് ശ്രദ്ധിക്കണം എന്നു പറഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.ജ്സ്റ്റിനെപ്പോലെ അനൗദ്യോഗിക സഭാ വക്താക്കൾ തന്നെ ഫാദറിനെതിരെ രംഗത്ത് വരുമ്പോൾ പദ്ധതിയിൽ നിന്നും പിന്മാറാൻ അനൗദ്യോഗിക നിർദ്ദേശം ഡേവിസ് അച്ചന് ലഭിച്ചതായാണ് സൂചന.

ഇതിനെ സാധൂകരിക്കുന്ന മറ്റൊരു വീഡിയോ ഇന്ന് ഫാദർ ഡേവിസ് ചിറമ്മൽ പങ്കുവെച്ചിട്ടുണ്ട്. ജസ്റ്റിൻ ജോർജ്ജിന്റെ പോസ്റ്റിനെക്കുറിച്ചും അദ്ദേഹത്തിന്റെ വിമർശനങ്ങൾക്കുള്ള മറുപടിയുമാണ് ഫാദർ ഇ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.താൻ ഫണ്ട് പിരിവ് നടത്തിയെന്നാണ് ജസ്റ്റിൻ പറയുന്നത്. എന്നാൽ ഹ്യൂമാനിറ്റേറിയൻ ഹോസ്പിറ്റലിന്റെ പേരിൽ താൻ ഒരു ഫണ്ട് പിരിവും നടത്തിയിട്ടില്ലെന്നും ഫാദർ പറയുന്നു.മാത്രമല്ല തനിക്ക് വേണ്ടി ഇത്രയേറെ കരുതലുള്ള ജസ്റ്റിന്റെ കണ്ടതിൽ സന്തോഷമെന്നും ചിറമ്മലച്ചൻ പറഞ്ഞു നിർത്തുന്നു.എന്നാൽ ഇത്തരമൊരു സംവിധാനം വരുന്നതോടെ സഭാ നേതൃത്വം അടക്കമുള്ളവർ സ്വകാര്യാശുപത്രിയുടെ കൊള്ളയ്ക്ക് പാരയാകും എന്നുള്ളതും ഈ പദ്ധതിയിൽ നിന്നും അച്ചനെ പിന്മാറ്റാൻ അവർ ശ്രമിച്ചതിന്റെ കാരണമായി കൂട്ടിവായിക്കേണ്ടതുണ്ട്.

ഫാദർ പിന്മാറിയതോടെ തീരുമാനം പുനപരിശോദ്ധിക്കണമെന്നും ഇത്തരത്തിൽ വിഷലിപ്തമായ കമന്റുകൾ ഇടുന്നവരെ മുഖവിലക്കെടുക്കരുതെന്ന നിർദ്ദേശവുമായി നരവധി പേരാണ് രംഗത്ത് വരുന്നത്.ഇംഗ്ലണ്ടിലെ താമസക്കാരനും വിശ്വാസിയുമാ സിബി പങ്കുവെച്ച വീഡിയോയിൽക്കൂടി ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.