- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ശ്വാസതടസം അനുഭവപ്പെട്ടതോടെ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മരിച്ചത് ആരോഗ്യവകുപ്പ് ജീവനക്കാരി ഫാത്തിമ
തിരുവനന്തപുരം: ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയ യുവതി മരിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലംകാവ് തമന്നയിൽ നസീർ- ഷാമില ദമ്പതികളുടെ മകളും ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ ഫാത്തിമ (23) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം.
ശ്വാസ തടസ്സം അനുഭവപ്പെട്ട ഫാത്തിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം ആരോഗ്യ ഭവനിൽ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു. ആറുമാസം മുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതയാണ്. സഹോദരൻ ഫാസിൽ.
നാട്ട് ചികിത്സാവിഭാഗം ഡിഎംഒ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു ഫാത്തിമ. ആഹാരം കഴിക്കവെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടേ മുക്കാലോടെ മരണം സംഭവിച്ചു. കോവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം വാളിക്കോട് ജുമാ മസ്ജിദിൽ കബറടക്കി.