- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാത്തിമ റിൻഷ ടെക്സാസിലേക്ക് പറക്കുന്നു; കമ്യൂണിറ്റി കോളേജ് ഇനിഷ്യേറ്റീവ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി; ഫാത്തിമ എം.ഇ.എസ് മമ്പാട് കോളേജിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥിനി
മലപ്പുറം: എം.ഇ.എസ് മമ്പാട് കോളേജിലെ മൂന്നാം വർഷ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി ഫാത്തിമ റിൻഷ വി.പി യുടെ പഠനം ഇനി അമേരിക്കയിലെ ടെക്സാസിലെ ഹൂസ്റ്റണ് കമ്മ്യൂണിറ്റി കോളേജിൽ. വർഷംതോറും നടത്തിവരാറുള്ള കമ്മ്യൂണിറ്റി കോളേജ് ഇനിഷ്യേറ്റീവ്പ്രോഗ്രാമിലൂടെയാണ് അർഹത നേടിയത്.
വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളെ അമേരിക്കയിലെ കമ്മ്യൂണിറ്റി കോളേജുകളിൽ ഉൾപെടുത്തി വിവിധ സംസ്‌കാരങ്ങൾ പഠിക്കാനും പഠിപ്പിക്കാനും കൂടെ ഒരു വർഷത്തെ ലഭ്യമായ കോഴ്സ് പഠിക്കുകയുമാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യം വെക്കുന്നത്. പരിപാടിയിലേക്ക് തെരെഞ്ഞടുക്കപ്പെട്ട ഒരേ ഒരു മലയാളി കൂടിയാണ് റിൻഷ.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ബാംഗ്ലൂരിലും ചെന്നൈയിലുമായി പരീക്ഷകളും അഭിമുഖങ്ങളും നടത്തിയ ശേഷമാണ് ഈ നേട്ടത്തിലേക്ക് എത്തുന്നത്. മലപ്പുറം വട്ടപ്പറമ്പ് വലിയപീഡിയക്കൽ അബ്ദുൽ അസീസ് സൈനബ ദമ്പതികളുടെ ഇളയ മകളാണ് റിൻഷ.മുഹമ്മദ് റിസ്വാൻ, ഇംതിയാസ്, ഫഹദ് ഇബ്ൻ അബ്ദുൽ അസീസ് എന്നിവർ സഹോദരങ്ളാണ്.