- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലോകമെമ്പാടുമായി 'ബിഎംഡബ്ല്യു' കാറുകളിൽ തീപിടുത്ത ഭീഷണി; തിരിച്ചുവിളിച്ച് കമ്പനി; ഉടമകൾക്ക് മുന്നറിയിപ്പ് ; ജർമൻ കുതിരകൾക്ക് വംശനാശം സംഭവിക്കുമോ?
ലോകമെമ്പാടുമുള്ള 3,31,000 ബിഎംഡബ്ല്യു കാറുകൾ തീപിടുത്ത ഭീഷണി കാരണം തിരിച്ചുവിളിക്കുന്നു. വാഹനങ്ങളുടെ സ്റ്റാർട്ടർ മോട്ടോറിലെ തകരാറാണ് ഈ നടപടിക്ക് പിന്നിൽ. തകരാറുള്ള സ്റ്റാർട്ടർ മോട്ടോറിൽ വെള്ളം കയറുന്നത് ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമായേക്കാമെന്ന് കമ്പനി അറിയിച്ചു.
2015 നും 2021 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് ഈ തിരിച്ചുവിളിക്കൽ ബാധിക്കുന്നത്. ഇതിൽ ബിഎംഡബ്ല്യു Z4 (2019-2022), 330i (2019-2021), X3 (2020-2022), X4 (2020-2022), 530i (2020-2022), 430i (2021-2022), 230i (2020-2022) മോഡലുകളും, ബിഎംഡബ്ല്യു നിർമ്മിച്ച ടൊയോട്ട സുപ്രയും (2020-2022) ഉൾപ്പെടുന്നു.
അമേരിക്കയിൽ നിന്ന് 1,95,000 കാറുകളും ജർമ്മനിയിൽ നിന്ന് 1,36,000 കാറുകളുമാണ് പ്രധാനമായും തിരിച്ചുവിളിക്കുന്നത്. ബാക്കിയുള്ളവ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവയാണ്. അപകടസാധ്യത കണക്കിലെടുത്ത്, തകരാർ പരിഹരിക്കുന്നതുവരെ വാഹനങ്ങൾ വീടിന് പുറത്തും കെട്ടിടങ്ങളിൽ നിന്ന് അകലെയും പാർക്ക് ചെയ്യണമെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനും (NHTSA) ഇത് സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങളിൽ സ്റ്റാർട്ടർ മോട്ടോറും ആവശ്യമെങ്കിൽ ബാറ്ററിയും സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്ന് ബിഎംഡബ്ല്യു അറിയിച്ചു. പാർട്സ് ക്ഷാമം കാരണം ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. നവംബർ 14 മുതൽ ആദ്യ അറിയിപ്പ് ഉപഭോക്താക്കൾക്ക് ലഭിക്കും.