- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തില്‍ കയറിയാല്‍ ഉടന്‍ ഷൂസ് അഴിച്ച് വെക്കുന്നവരുടെ കൂടെയാണോ നിങ്ങള്‍? എങ്കില്‍ വിചാരിക്കാത്ത പണി കിട്ടും; ഒരു ഫ്ളൈറ്റ് അറ്റന്‍ഡന്റ് യാഥാര്‍ഥ്യം വിശദീകരിക്കുമ്പോള്‍
വിമാനത്തില്‍ കയറിയാല്‍ ഉടന്‍ ഷൂസ് അഴിച്ച് വായിക്കുന്നവരുടെ കൂടെയാണോ നിങ്ങള്‍?
വിമാനയാത്രക്കാരുടെ ശ്രദ്ധക്ക്. സാധാരണയായി വിമാനത്തില്‍ കയറി സീററ്റില്‍ ഇരുന്ന് കഴിഞ്ഞാല്‍ ഉടനെ ഷൂസ് അഴിച്ചു വെയ്ക്കുന്ന വ്യക്തിയാണോ നിങ്ങള്‍ എങ്കില്‍ ആ ശീലം അടിയന്തരമായി ഉപേക്ഷിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണിയാണ്. ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റാണ് ഇക്കാര്യം ഇപ്പോള്‍ വിശദമാക്കിയിരിക്കുന്നത്. വിമാനയാത്രയ്ക്കിടെ ഷൂസ് ഊരിവെക്കുന്ന പതിവ് രീതിക്കെതിരെ ഒരു വിനോദസഞ്ചാര കമ്പനി യാത്രക്കാര്‍ക്ക് ഈയിടെയാണ് മുന്നറിയിപ്പ് നല്‍കിയത്.
പലപ്പോഴും മണിക്കൂറുകളോളം വിമാനത്തില്‍ ചെലവഴിക്കേണ്ടി വരുന്ന യാത്രക്കാര്‍ കാലിന് സുഖം ലഭിക്കുന്നത് കണക്കിലെടുത്താണ് ഷൂസ് ഊരിയിടുന്നത്. ബ്രിട്ടീഷ് എയര്‍വേയ്സില്‍ ജോലി ചെയ്യുന്ന ഒരു ഫ്ളൈറ്റ് അന്‍ഡന്റാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചത്. വിമാനങ്ങളില്‍ ഷൂസ് ഊരിവെക്കുന്നതിന്റെ ശുചിത്വമില്ലായ്മയെ കുറിച്ചാണ് അവര്‍ പറയുന്നത്. തനിക്ക് ഏറ്റവും വെറുപ്പ് ഉണ്ടാക്കുന്ന ഒരു കാര്യമാണ് വിമാനത്തിലെ യാത്രക്കാര്‍ ഷൂസ് ഊരിവെയ്ക്കുന്നതെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
അടുത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ഇത് അരോചകമാണ് എന്ന് മാത്രമല്ല അങ്ങേയറ്റം വൃത്തിഹീനവുമാണ്. ഓരോ വിമാനയാത്രയ്ക്കും മുമ്പ് ക്യാബിനുകള്‍ വൃത്തിയാക്കാറുണ്ടെങ്കിലും യാത്രക്കാര്‍ കാലുകള്‍ വെയ്ക്കുന്ന അടിത്തട്ടും ടോയ്ലറ്റും കൃത്യമായി അണുവിമുക്തമാക്കാനും നന്നായി വൃത്തിയാക്കാനും അധികം സമയം ലഭിക്കാറില്ലെന്നും അവര്‍ വെളിപ്പെടുത്തി. വിമാനത്തിനുള്ളില്‍ ചെരിപ്പിടാതെ നടക്കുന്നതും സോക്സ് മാത്രം ധരിച്ച് നടക്കുന്നത് തങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല എന്നാണ് ഈ ജീവനക്കാരി പറയുന്നത്.
എന്തിന്റെ പുറത്തു കൂടിയാണ് നടക്കുന്നത് എന്ന കാര്യം യാത്രക്കാര്‍ ഒരിക്കലും മനസിലാക്കാറില്ല പ്രത്യേകിച്ച് ബാത്ത്റൂമില്‍ എന്നും ഇവര്‍ പറയുന്നു. ഈയിടെ നടത്തിയ ഒരു സര്‍വ്വേയില്‍ നാല്‍പ്പത്തിനാല് ശതമാനം യാത്രക്കാരും ഈ ശീലം ഇഷ്ടപ്പെടുന്നില്ല എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഇപ്പോഴും പല യാത്രക്കാരും ഈ ദുശീലം തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിമാനത്തിനുള്ളില്‍ ചെരിപ്പ് ഊരിയിടുന്നത് ബാക്ടീരിയകളുടെ വ്യാപനത്തിനും കാരണമാകും.
പ്രത്യേകിച്ച് ടോയ്ലറ്റിലേക്ക് മറ്റും പോകുമ്പോള്‍ ഇത് കൂടുതല്‍ ഗുരുതരമായി ബാധിക്കും. കൂടാതെ വിമാനാപകടം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഷൂസ് ധരിക്കാതെ ഇരിക്കുന്നത് പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ചില വ്യോമയാന വിദഗ്ധരും അഭിപ്രായപ്പെടുന്നു. ദീര്‍ഘദൂര യാത്രക്കായി പോകുന്നവര്‍ക്ക് ഒരു വിദഗ്ധന്‍ നല്‍കുന്ന നിര്‍ദ്ദേശം യാത്ര ചെയ്യാനായി വിമാനത്തില്‍ കയറുമ്പോള്‍ ഒരു ജോഡി സ്ലിപ്പര്‍ ചെരിപ്പുകള്‍ കൂടി കൊണ്ടു വരിക എന്നതാണ്. യാത്രക്കിടയില്‍ താമസിക്കുന്ന സ്ഥലത്തും ഈ സ്ലിപ്പറുകള്‍ ഉപയോഗിക്കാം എന്നൊരു ഗുണം കൂടി ഇതിനുണ്ട്. വിമാനയാത്രക്കിടെ പുലര്‍ത്തേണ്ട മര്യാദകളെ കുറിച്ച് അവബോധമുള്ള യാത്രക്കാര്‍ തങ്ങളുെ ജോലി എളുപ്പമാക്കുന്നു എന്നാണ് വിമാനജീവനക്കാരും പറയുന്നത്.