- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ചു; പിതാവിന് 25000 രൂപ പിഴ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച കേസിൽ പിതാവിന് വൻ തുക പിഴശിക്ഷ. പതിനേഴുകാരൻ വാഹനമോടിച്ചതിന് അച്ഛന് 25000 രൂപയാണ് ശിക്ഷ വിധിച്ചത്. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്.
കഴിഞ്ഞ മെയ് അഞ്ചിന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂർ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവ് ചെയ്യുന്നതായി കണ്ടെത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ വാഹനം കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story