- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാർക്കൊപ്പം വെളുപ്പിന് നാലവര വരെ ആടിപ്പാടി തകർത്തുല്ലസിച്ച് യുവതിയായ പ്രധാനമന്ത്രി; ഓമിക്രോൺ ഭീതിക്കിടയിൽ ഫിൻലാൻഡ് ഭരണാധികാരിയുടെ ചാലഞ്ച് വൈറൽ; ഓമിക്രോണിനെ കുറിച്ച് പുതിയ പഠന റിപ്പോർട്ട് പുറത്ത്
ഹെൽസിങ്കി: ഫിൻലാൻഡിന്റെ സുന്ദരിയായ യുവ പ്രധാനമന്ത്രി ഓമിക്രോണിനെ ഭയക്കുന്നില്ലെന്ന് പറയാതെ പറയുകയാണ്. രാജ്യ തലസ്ഥാനമായ ഹെൽസിങ്കിയിലെഒരു നിശാക്ലബ്ബിൽ നേരം വെളുക്കുന്നതുവരെ ബിയർ നുണഞ്ഞും ആടിയും പാടിയും കൂട്ടുകാരോത്ത് ആർത്തുല്ലസിച്ച പ്രധാനമന്ത്രിയുടെ ചിത്രം വൈറലാവുകയാണ്. ശനിയാഴ്ച്ച ഹെൽസിങ്കില്യെ ബുച്ചേഴ്സ് നിശാക്ലബ്ബിലായിരുന്നു ഫിൻലാൻഡ് പ്രധാനമന്ത്രി 36 കാരിയായ സനാ മാരിനും സുഹൃത്തുക്കളും അടിച്ചുപൊളിക്കാൻ എത്തിയത്. വെളുപ്പിന് 4 മണിക്കായിരുന്നു ആഘോഷങ്ങളെല്ലാം കഴിഞ്ഞ് അവർ തിരികെ പോയത്.
യൂറോപ്പിലെ താരതമ്യേന കോവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളിൽ ഒന്നാണ് ഫിൻലാൻഡ്. ശനിയാഴ്ച്ച 1,277 പേർക്കായിരുന്നു ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഒരു ഓമിക്രോൺ കേസ് മാത്രമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.അതിനുപുറമെ രാജ്യത്തെ ജനസംഖ്യയിലെ 72 ശതമാനം പേർക്കും വാക്സിന്റെ രണ്ട് ഡോസുകളും നൽകിക്കഴിഞ്ഞു. അതിനൊപ്പം റെസ്റ്റോറന്റുകളിലും നിശാക്ലബ്ബുകളിലും പ്രവേശനത്തിന് കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കിയതിലൂടെ രോഗവ്യാപനത്തിന് ഒരു പരിധിവരെ കടിഞ്ഞാണിടാൻ ഫിൻലാൻഡിനായിട്ടുണ്ട്.
രാജ്യത്തിന്റെ ഈ സമീപനത്തിൽ ഉത്തമവിശ്വാസം പുലർത്തുന്നതിന്റെ സൂചനയായിരുന്നു ശനിയാഴ്ച്ച തന്റെ ആഘോഷങ്ങളിലൂടെ പ്രധാനമന്ത്രി നൽകിയത്. ഹെൽസിങ്കിയിലെ തന്നെ ഗ്രോടെസ്ക് റെസ്റ്റോറന്റിൽ അത്താഴം കഴിച്ചതിനു ശേഷമായിരുന്നു അവർ നിശാക്ലബ്ബിൽ എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവർക്കൊപ്പം, ഭർത്താവ് മാർക്കസ് റായ്ക്കോണും സുഹൃത്തുക്കളും ഉണ്ടായിരുന്നു.
ഓമിക്രോണിനെതിരെ പോരാടാനുള്ള ആത്മവിശ്വാസം സനാ പ്രകടിപ്പിക്കുമ്പോൾ, ആശ്വാസകരമായ മറ്റൊരുപഠന റിപ്പോർട്ട് കൂടിപുറത്തുവരുന്നുണ്ട്. നിലവിലെ വാക്സിനുകൾക്കും, അതുപോലെ നേരത്തേ കോവിഡ് ബാധിച്ചതുവഴി ആർജ്ജിച്ച പ്രതിരോധശേഷിയും വലിയൊരു പരിധിവരെ ഓമിക്രോണിനെ തടയുവാൻ പ്രാപ്തിയുള്ളതാണ് എന്നതാണ് ഈ റിപ്പോർട്ട്. ഡൽറ്റാ വകഭേദത്തിന്റെ മൂന്നിരട്ടി മ്യുട്ടേഷനുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും മനുഷ്യ പ്രതിരോധ സംവിധാനത്തെ പൂർണ്ണമായും ചെറുക്കാൻ ഇതിനാകില്ല എന്നാണ് പഠനം തൈീയിച്ചത്.
ഓമിക്രോണിലെ സ്പൈക്ക് പ്രോട്ടീനിന് സംഭവിച്ചിട്ടുള്ള മ്യുട്ടേഷനുകളുടെ ഗണിത മാതൃകയുണ്ടാക്കിയാണ് ഇറ്റാലിയൻ ശാസ്ത്രജ്ഞർ പഠനം നടത്തിയത്. അതിൽ നിന്നും കണ്ടെത്തിയത്, പ്രതിരോധ ശേഷിയെ തടയുന്നതിനാവശ്യമായ മാറ്റങ്ങൾ സ്പൈക്ക് പ്രോട്ടീനിന് ഉണ്ടായിട്ടില്ല എന്നതാണ്. അതിന്റെ ഘടനയുടെ 70 ശതമാനവും ഇപ്പോഴും മാറാതെ തുടരുകയാണ്. വക്സിനേയോ , ആർജ്ജിത പ്രതിരോധ ശേഷിയേയോ വലിയൊരു പരിധി വരെ പ്രതിരോധിക്കാൻ ഇതിനാവില്ല.
അതേസമയം, ഒരു വൈറസിന്റെ ശരീരത്തിൽ ആന്റിബോഡികളും ടി കോശങ്ങളും ഉന്നംവയ്ക്കുന്ന ഭാഗത്ത്., മറ്റ് ഏതൊരു വകഭേദത്തേക്കാളും മൂന്നിരട്ടി മ്യുട്ടേഷനുകൾ സംഭവിഛത് ആശങ്ക ഉയർത്തുന്ന ഒന്നാണെന്നാണ് ഭൂരിഭാഗം ഇമ്മ്യുണോളജിസ്റ്റുകളും പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് മിലാനിൽ നടന്ന പഠനം ഉപകാരപ്രദമാണെങ്കിലും, അത് പൂർണ്ണമല്ല എന്നാണ് അവർ പറയുന്നത്. ഓമിക്രോണിന്റെ വ്യാപന ശേഷിയേക്കുറിച്ചോ, വാക്സിൻ പ്രതിരോധശേഷിയെ കുറിച്ചോ പൂർണ്ണമായി ഇതുവരെ അറിയുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് അതിനു കാരണമായി അവർ പറയുന്നത്.
മറുനാടന് ഡെസ്ക്