- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; പൊള്ളലേറ്റ രണ്ടു പേരും മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിച്ചത് ആശുപത്രിയിൽ വച്ച്; അഗ്നിബാധ ഷോർട്ട് സർക്യൂട്ടിനെത്തുടർനെന്ന് റിപ്പോർട്ട്
മുംബൈ: മുംബൈയിൽ 15 നില കെട്ടിടത്തിൽ തീപിടുത്തത്തിൽ പൊള്ളലേറ്റ രണ്ട് പേർ മരിച്ചു. 15 നില കെട്ടിടത്തിന്റെ 14 ാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഒരു 80 ാരനുൾപ്പടെ രണ്ടുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.കാന്തിവാലിയിലെ ഹൻസ ഹെരിറ്റേജ് എന്ന ബഹുനില കെട്ടിടത്തിലാണ് തീപടർന്നത്.
ശനിയാഴ്ച രാത്രിയോടെ കെട്ടിടത്തിന്റെ 14-ാം നിലയിലാണ് ആദ്യം തീ പടർന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും തീ പടർന്നു. ഏഴ് അഗ്നിരക്ഷാ സേനാ വാഹനങ്ങൾ സംഭവസ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട്സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മാത്രം തീപിടുത്തത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. ശനിയാഴ്ച രാവിലെ അഹമ്മദ് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 11 കോവിഡ് രോഗികൾ വെന്തുമരിച്ചിരുന്നുതുടരെ ഉണ്ടാകുന്ന അഗ്നിബാധകൾജനങ്ങളിൽ ഭീി വർധിപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ