- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില കുറഞ്ഞിട്ടും ഇടുക്കിയിലെ പമ്പിൽ ഇന്ധനം നൽകിയത് പഴയനിരക്കിൽ; എണ്ണയടിക്കാൻ എത്തിയവർ തർക്കിച്ചു രംഗത്ത്; പുതിയ നിരക്കിൽ ഇന്ധന വിതരണവും ആരംഭിച്ചത് പൊലീസ് എത്തിയതോടെ
തൊടുപുഴ: പുതിയ നിരക്കിൽ ഇന്ധനം നൽകാത്തതിനെച്ചൊല്ലി ഇടുക്കിയിലെ പെട്രോൾ പമ്പിൽ തർക്കം. ഇടുക്കി ചേലചുവടിലെ പെട്രോൾ പമ്പിലാണ് വ്യാഴാഴ്ച രാവിലെ തർക്കവും വാക്കേറ്റവും ഉണ്ടായത്. തുടർന്ന് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മണിക്കൂറുകൾക്ക് ശേഷം പുതിയ നിരക്കിൽ ഇന്ധനവിതരണവും ആരംഭിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധനവിലയിൽ കുറവ് വന്നത്. പുതിയ നിരക്കുകൾ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. എന്നാൽ വ്യാഴാഴ്ച രാവിലെ ചേലചുവടിലെ പമ്പിലെത്തിയവർക്ക് പഴയ നിരക്കിലാണ് ഇന്ധനം നൽകിയത്.
നെറ്റ്‌വർക്ക് തകരാർ കാരണം പമ്പിലെ സിസ്റ്റത്തിൽ പുതിയ നിരക്കുകൾ വന്നിട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. ഇതോടെ ഇന്ധനം നിറയ്ക്കാനെത്തിയവരും ജീവനക്കാരും തമ്മിൽ വാക്കേറ്റമായി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷം നെറ്റ് വർക്ക് തകരാർ പരിഹരിച്ച് പുതിയ നിരക്കിൽ ഇന്ധനവിതരണം ആരംഭിക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്