- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ പേരിൽ ജിൻ മദ്യം; പന്നിയിറച്ചി കഴിച്ചും വിസ്കി കുടിച്ചും ജീവിതം ആഘോഷമാക്കിയ മുഹമ്മദലി ജിന്നയുടെ സ്മരണാർത്ഥമെന്ന് കമ്പനി; ഫേക്ക് ആണെന്ന ആരോപണവും ശക്തം; ഇന്ത്യാവിഭജനത്തിന് കാരണക്കാരൻ എന്ന് പഴിക്കപ്പെട്ട ജിന്നയുടെ അനിസ്ലാമിക ജീവിതം ചർച്ചയാവുമ്പോൾ
ലണ്ടൻ: ഇന്ന് ഇസ്ലാമിക രാജ്യമായി നിലനിൽക്കുന്ന പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന ഒരിക്കലും ഇസ്ലാമിക ജീവിതം നയച്ചിരുന്ന വ്യക്തിയായിരുന്നില്ലെന്നത് ഇന്ന് പാക്കിസ്ഥാൻ പോലും തന്ത്രപുർവം മറക്കാൻ ശ്രമിക്കുന്ന കാര്യമാണ്. വിസ്ക്കിയും പന്നിയിറച്ചിയും ടൈയും കോട്ടുമൊക്കെയായി എക്കാലവും പാശ്ചാത്യ ജീവിത ശൈലിയുടെ ആരാധകൻ ആയിരുന്നു മുഹമ്മദലി ജിന്ന. ഇസ്ലാമിന്റെ പ്രഖ്യാപിത രീതിയിൽനിന്ന് വിരുദ്ധമായ ഒരു പാർസി സ്ത്രീയെ ആയിരുന്നു, അദ്ദേഹം വിവാഹം കഴിച്ചതും. 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന വിഖ്യാതമായ പുസ്തകത്തിൽ ലാരി കോളിൻസും ഡൊമനിക്ക് ലാപ്പിയറും ഇങ്ങനെ നിരീക്ഷിക്കുന്നു. ' ലണ്ടനിൽപോയി പഠിച്ച രണ്ട് ബാരിസ്റ്റർമാർ ആയിരുന്നു പിൽക്കാലത്ത് ഇന്ത്യൻ രാഷ്ട്രപിതാവായ ഗാന്ധിജിയും, പാക് രാഷ്ട്രപിതാവായ ജിന്നയും. പക്ഷേ ഗാദ്ധി പാശ്ചാത്യമായ വസ്ത്ര രീതിപോലും ഉപേക്ഷിച്ചപ്പോൾ ജിന്ന വസ്ത്രത്തിൽ പോലും പാശ്ചാത്യൻ ആവുകയാണ് ചെയ്തത്'.മുമ്പ് എൽ കെ അദ്വാനി ലാഹോറിൽ പോയപ്പോൾ ജിന്ന മതേതര വാദിയായിരുന്നുവെന്ന പ്രസംഗം നടത്തിയത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
ഇപ്പോഴിതാ ഇസ്ലാമിസ്ററുകൾക്ക് ഒട്ടും ഹിതകരല്ലാത്ത ഒരു വാർത്തകൂടി പുറത്തുവന്നിരിക്കയാണ്. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ സ്മരണ പുതുക്കാൻ ഇപ്പോൾ ജൻ മദ്യവുമായി കമ്പനി. ജിന്ന എന്നു തന്നെ പേരിട്ടിരിക്കുന്ന മദ്യക്കുപ്പിൽ മുഹമ്മദലി ജിന്നയുടെ ആഘോഷപൂർവമായ ജീവിതത്തെ പറ്റി ലഘുവിവരണവുമുണ്ട്. ബില്യാർഡ്സ് കളിച്ചും സിഗാർ വലിച്ചും പന്നിയിറച്ചിയുടെ സോസേജ് കഴിച്ചും സ്കോച്ച് വിസ്കിയും ജിന്നും കുടിച്ചും ജീവിതം താൻ ആസ്വാദ്യകരമാക്കിയിരുന്നെന്നും ജിന്ന തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് മദ്യക്കുപ്പിക്ക് പുറത്തെ കുറിപ്പിൽ വ്യക്തമാക്കുന്നു.
കുറിപ്പിൽ ഇങ്ങനെ പറയുന്നു- മുഹമ്മദ് അലി ജിന്ന പാക്കിസ്ഥാൻ രാജ്യത്തിന്റെ പിതാവ്. 1947ൽ സെക്യുലർ രാജ്യമായിരുന്നെങ്കിൽ വർഷങ്ങൾക്കു ശേഷം പട്ടാള സ്വേച്ഛാധിപതി വാഷിങ്ടൺ ഡിസിയിൽ നിന്നുള്ള സഹായം മൂലം മതാധിപത്യം ഉള്ള രാജ്യമാക്കി മാറ്റി. ഇസ്ലാമിക മതപണ്ഡിതർക്കു വേണ്ടിയായിരുന്നു അത്. ബില്യാർഡ്സ് കളിച്ചും സിഗാർ വലിച്ചും പന്നിയിറച്ചിയുടെ സോസേജ് കഴിച്ചും സ്കോച്ച് വിസ്കിയും ജിന്നും കുടിച്ചും ജീവിതം താൻ ആസ്വാദ്യകരമാക്കിയിരുന്നെന്നും ജിന്ന തന്നെ സമ്മതിച്ചിട്ടുണ്ട്. സന്തോഷകരമായ ജീവിതം നയിച്ച ആ മനുഷ്യന്റെ സ്മരണയ്ക്ക്. - ഈ കുറിപ്പും ട്വിറ്ററിൽ ട്രൻഡിങ്ങാണ്. പക്ഷേ ഇത് ഫേക്ക് ആണെന്നും ചിലർ ആരോപനം ഉന്നയിക്കുന്നുണ്ട്. എവിടെയാണ് ഈ മദ്യം കിട്ടുകയെന്നതിനും കൃത്യമായ ഉത്തരം പറയാൻ ആർക്കും കഴിയുന്നില്ല.
1977 ൽ അന്നത്തെ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയെ അട്ടിമറിച്ച പാക്കിസ്ഥാൻ ജനറൽ മുഹമ്മദ് സിയാ ഉൾ ഹഖാണ് പാക്കിസ്ഥാനെ പുർണ്ണമായും ഇസ്ലാമികവത്ക്കരിച്ചതെന്ന് വ്യക്തമാണ്. ഷിയ- പാക്കിസ്ഥാന്റെ ഇസ്ലാമികവൽക്കരണത്തിനും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനും ഇസ്ലാമിക ശരീഅത്ത് ഭരണം നടപ്പാക്കുന്നതിനും ഉൾ-ഹഖ് അധ്യക്ഷത വഹിച്ചിരുന്നു. 1977 വരെ പാക്കിസ്ഥാനിൽ മദ്യം സുലഭമമായി ലഭ്യമായിരുന്നു. സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതിനുമുമ്പ് സുൽഫിക്കർ അലി ഭൂട്ടോ ഇസ്ലാമിക പുരോഹിതന്മാരെ പ്രീണിപ്പിക്കാൻ നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
മറുനാടന് ഡെസ്ക്