- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയം അംഗീകരിക്കാതെ വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും ആത്മഹത്യ ചെയ്തു
ജോധ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇവരെ ഗ്രാമത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നവംബർ 30നാണ് പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ വസ്ത്രങ്ങൾ വാങ്ങാനെന്നു പറഞ്ഞ് വീടുവിട്ടിറങ്ങിയ പെൺകുട്ടി തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ജീതു എന്ന യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
മറുനാടന് ഡെസ്ക്
Next Story