- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവായിരത്തോളം സീറ്റുകൾ മാത്രമുള്ള മേളയിൽ പാസ് അനുവദിച്ചത് ആറായിരത്തോളം പേർക്ക്; മുഖ്യവേദിയായ കലാ അക്കാദമി അടച്ചിടന്നുന്ന കാര്യവും മറച്ചുവെച്ചു; പൂർണ്ണമായി ഇ ടിക്കറ്റ് ആക്കിയ മേളയിൽ സീറ്റ് കിട്ടാൻ വിഷമം; ഗോവൻ ചലച്ചിത്രോത്സവത്തിൽ ഡെലിഗേറ്റുകൾ വട്ടം കറങ്ങുന്നു
പനാജി: ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവം (ഇഫി ) ഇന്ത്യയുടെ അഭിമാനമായി കാണുന്ന മേളയാണ്. പക്ഷേ ഇത്തവണ സംഘടനത്തിലെ പിടിപ്പുകേടുമൂലം, ദൂരെ ദിക്കിൽനിന്നുവന്ന മലയാളികൾ അടക്കമുള്ള ഡെലിഗേറ്റുകൾ വട്ടം കറങ്ങുകയാണ്. ഗോവയുടെ ടൂറിസം വിപണിയെ അടക്കം ഉണർത്തുന്നതിന്റെ ഭാഗമായി ആ കെ സീറ്റിങ്ങ് കപ്പാസിറ്റിയുടെ ഇരട്ടി ഡെലിഗേറ്റ് പാസുകൾ അനുവദിച്ചതാണ് പ്രശ്നമാവുന്നത്. ആകെ മൂവായിരം പേർക്ക് മാത്രം സീറ്റിങ്ങ് കപ്പാസിറ്റിയുള്ള മേളയിൽ ആറായിരത്തിൽ അധികമാണ് പാസുകൾ അനുവദിച്ചത്. ഇതുമൂലം നല്ല ചിത്രങ്ങളുടെ ടിക്കറ്റുകൾ ഒക്കെ തന്നെ ഓൺലൈനിൽ വളരെ നേരത്തെ വിറ്റുപോകുന്ന അവസ്ഥയാണ്.
പൂർണ്ണമായു ഇ ടിക്കറ്റുകളാണ് ഇത്തവണ അനുവദിക്കുന്നത്. നേരത്തെ ഓൺലൈൻ ബുക്കിങ്ങ് കഴിഞ്ഞ് വേക്കൻസി ഒഴിവുള്ളിടത്ത് ബുക്ക് ചെയ്യാത്ത ഡെലിഗേറ്റുകൾക്കും പ്രവേശനം അനുവദിച്ചിരുന്നു. ഇന്നാൽ ഇത്തവണ ആ രീതി ഒഴിവാക്കി. അതുകൊണ്ട് പല നല്ല സിനിമകൾക്കും സീറ്റ് ഒഴിഞ്ഞ് കിടക്കുമ്പോഴും ആളുകൾക്ക് കയറാൻ കഴിയുന്നില്ല. ഇത്തവണ ഐ.എഫ്.എഫ.ഐയിൽ പ്രധാന പ്രദർശന കേന്ദ്രമായ കലാ അക്കാദമി റിപ്പയർ കാരണം അടച്ചിട്ടിരിക്കയാണ്. വമ്പൻ കപ്പാസിറ്റയുള്ള രണ്ട് തീയേറ്റുകൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിനുപകരം അതിനടുത്ത് ഇനോക്സ് തീയേറ്ററിലലേക്ക് എല്ലാവും ഇടിച്ചു കയറി എത്തുകയാണ്. പക്ഷേ ആർക്കും ടിക്കറ്റ് ലഭിക്കുന്നുമില്ല. ഇതുകാരണം മലയാളികൾ അടക്കമുള്ള ഒരു വലിയ വിഭാഗം ഇന്നലെ തന്നെ മേളയോട് വിട പറഞ്ഞിട്ടുണ്ട്.
ഫെബ്രുവരിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോവിഡിൽ നിന്ന് മുക്തമായി വിപണജ തുറന്നു എന്ന് വരുത്തിത്തീർക്കുന്നതിനായി നടത്തിയ രാഷ്ട്രീയ തീരുമാനം മൂലമാണ് ഇത്തവണ ഇരട്ടിയോളം ഡെലിഗേറ്റ്സിനെ ക്ഷണിച്ചുവരുത്തിയത് എന്നാണ് പറയുന്നത്. കഴിഞ്ഞ വർഷം മേള നടന്നത് ഭാഗികമായിട്ടാണ്. നഗരവീഥികൾ ആകെ അലങ്കരിച്ച് ഒരുക്കി വലിയ ഉത്സവമായാണ് ഇത്തരവണ മേള നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് മേള നടത്തുന്നതെന്ന് പറയുമ്പോഴും ഫലത്തിൽ മാസ്‌ക്ക്പോലും ഗോവയിലെ സാധാരണക്കാർ ഉപേക്ഷിച്ച് കഴിഞ്ഞു. വിപണി പൂർണ്ണമായും തുറക്കുന്നതിനായുള്ള കാർണിവൽ ആയാണ് അവർ ഈ ചലച്ചിത്രോൽസവത്തെ കാണുന്നത്. പക്ഷേ ദൂരദിക്കിൽനിന്ന് അടക്കം യാത്ര ചെയ്തുവന്ന ഡെലിഗേറ്റുകൾ ചിത്രം കാണാൻ അവസരമില്ലാതെ മടങ്ങുകയാണ്.
ഗോവയിൽ നവംബർ 20ന് ആരംഭിച്ച അമ്പത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രശസ്ത സ്പാനിഷ് ചലച്ചിത്ര സംവിധായകൻ കാർലോസ് സൗര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'കിങ് ഓഫ് ആൾ ദി വേൾഡ് ' ആയിരുന്നു ഉ്ദഘാടന ചിത്രം. 28 ന് സമാപിക്കുന്ന മേളയുടെ സമാപന ചിത്രം അസ്ഗർ ഫർഹാദിയുടെ എ ഹീറോയാണ്.ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, രൺവീർ സിങ്, റിതേഷ് ദേശ്മുഖ് , ശ്രദ്ധാ കപൂർ, കരൺ ജോഹർ തുടങ്ങിയവർ പങ്കെടുത്തു.
മേളക്ക് പൊതുവെ നിലവാരത്തകർച്ചയുണ്ടെന്നും ഡെലിഗേറ്റുകൾക്ക് പരാതിയുണ്ട്. മലയാളത്തെ പൂർണ്ണമായും അവഗണിച്ചുവെന്നും നേരത്തെ പരാതി ഉയർന്നിരുന്നു. ഒറ്റ മലയാള ചിത്രവും മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. മൂന്ന് ഇന്ത്യൻ സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്. മറാത്തി ചിത്രങ്ങളായ ഗോദാവരിയും ,മീ വസന്തറാവുവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസാമിലും നാഗലാൻഡിലും സംസാര ഭാഷയായ ദിമാസയിൽ ചിത്രീകരിച്ച സെംഖോറുമാണ് ഇന്ത്യയിൽ നിന്നും മത്സര വിഭാഗത്തിലുള്ള ചിത്രങ്ങൾ. ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രവും സെംഖോറാണ്.
ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരവും, രഞ്ജിത് ശങ്കറിന്റെ സണ്ണിയും പ്രദർശിപ്പിക്കും. മലയാളികളായ ആനന്ദ് മഹാദേവന്റെ മറാത്തി ചിത്രം ബിറ്റർ സ്വീറ്റും യദു വിജയകൃഷ്ണന്റെ സംസ്‌കൃത ചിത്രം ഭഗവദജ്ജുകവും പനോരമയിൽ ഇടം നേടിയിട്ടുണ്ട്. ഇതിൽ ജയരാജിന്റെ ചിത്രം യുനസ്‌ക്കോ-ഗാന്ധി പ്രൈസിനുള്ള മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ