- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറ്റിൻകരയിൽ സ്വർണവ്യാപാരിയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്വർണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി കേശവൻ, ഭാര്യ സെൽവം എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് സംഭവം.മകളാണ് മാതാപിതാക്കളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്.ദമ്പതികൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് വിവരം.സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കും.
സംഭവത്തിൽ നാട്ടുകാർ ആരോപിക്കുന്ന തരത്തിൽ ദുരൂഹത ഉൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും.
Next Story