- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ 84 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; കാഞ്ഞങ്ങാട്, വടകര സ്വദേശികൾ അറസ്റ്റിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി 84 ലക്ഷം രൂപ വരുന്ന 1734 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി നിഖിൽ, വടകരയിലെ പ്രണവ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
നിഖിലിൽ നിന്നും 49 ലക്ഷം രൂപ വരുന്ന 1008 ഗ്രാം സ്വർണവും പ്രണവിൽ നിന്ന് 35 ലക്ഷം വരുന്ന 726 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സി.വി. മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ. അശോക് കുമാർ, മനോജ് കുമാർ, സന്ദീപ് കുമാർ, മനീഷ് കുമാർ ഹെഡ് ഹവിൽദാർ എം വി വത്സല എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ