- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ പൗരന്മാരുടെ കടമയും അവർ ആദരിക്കേണ്ട കാര്യങ്ങളും ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്; സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന പരോക്ഷ സൂചന നൽകി ഗവർണ്ണർ; ഗവർണ്ണറെ കടന്നാക്രമിച്ച് വീണ്ടും പ്രതിപക്ഷ നേതാവ്; രാഷ്ട്രപതിയുടെ ഡി ലിറ്റ് വിവാദം പുതിയ തലത്തിൽ; വിവാദത്തിന് കാരണം വിസിയുടെ ചെവിയിൽ പറഞ്ഞതോ?
തിരുവനന്തപുരം: രാഷ്ട്രപതിയെ ഡിലിറ്റ് നൽകാതെ കേരളം അപമാനിച്ചുവെന്ന റിപ്പോർട്ടുകൾ ശരി തന്നെ. ഇതു സംബന്ധിച്ച വിവാദങ്ങൾ പരസ്യ പ്രതികരണങ്ങൾക്ക് തയ്യാറല്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറയുമ്പോഴും രാഷ്ട്രപതി വിവാദം ശരിവയ്ക്കുകയാണ് പരോക്ഷമായി ഗവർണ്ണർ. നിയമം ഉണ്ടാക്കിയവർ തന്നെ അത് ലംഘിക്കുകയാണ്. നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് ഞാൻ മറുപടി നൽകില്ല. എന്നാൽ സംഭവിക്കാൻ പാടില്ലാത്തത് പലതും നടന്നുവെന്ന സൂചന ഗവർണ്ണർ നൽകുകയാണ്.
രാഷ്ട്രപതിയുടേതു പോലെ ആദരണീയ പദവിയിലുള്ളയാൾക്കു ഡി ലിറ്റ് നൽകാൻ സർവകലാശാലയുടെ പരമാധികാരിയെന്ന നിലയിൽ ശുപാർശ ചെയ്തിട്ടും കാര്യമായ ചർച്ചയില്ലാതെ കേരള സർവ്വകലാശാല അതു തള്ളിയത് ചാൻസലർ പദവിയോടുള്ള അവഹേളനമാണെന്നു ഗവർണർ വിലയിരുത്തുന്നു. ഇക്കാര്യം രാഷ്ട്രപതി അറിഞ്ഞാൽ ദേശീയ തലത്തിൽ അപമാനമാകും. അതുകൊണ്ടാണ് ചാൻസലർ സ്ഥാനം ഒഴിയുന്നതായി മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ഗവർണർ ഇക്കാര്യം സൂചിപ്പിക്കാതിരുന്നത്.
ആർട്ടിക്കിൾ 15 ഉയർത്തിയാണ് ഈ വിവാദത്തിന് ഗവർണ്ണർ ഇന്ന് മറുപടി നൽകിയത്. രാജ്യത്തെ പൗരന്മാരുടെ കടമയും അവർ ആദരിക്കേണ്ട കാര്യങ്ങളും ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ദേശീയഗാനം, ദേശീയപതാക, ദേശീയചിഹ്നം എന്നിവ പോലെ തന്നെ ആദരമർഹിക്കുന്നതാണ് രാഷ്ട്രപതിയുടെ പദവിയുമെന്നതാണ് നിർവ്വചനം. ഇക്കാര്യത്തിൽ രാഷ്ട്രപതി ഭവന്റെ പേരു പറയാതെ ഗവർണ്ണർ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ആർട്ടിക്കിൾ 15 ചർച്ചയാക്കി. ഫലത്തിൽ ഇത് രാഷ്ട്രപതിയെ അവഹേളിച്ചുവെന്ന പരോക്ഷ സൂചന തന്നെയാണ്. ഇതോടെ വിവാദത്തിന് പുതിയ മാനം നൽകുന്നു. സർവ്വകലാശാലകൾ ബാഹൃസമ്മർദ്ദത്തിന് കീഴ്‌പ്പെടരുതെന്നാണ് ഗവർണ്ണറുടെ നിലപാട്.
ഇന്ത്യൻ പ്രസിഡന്റിന് ഡി ലിറ്റ് നൽകാൻ സ്വകാര്യമായി ഗവർണ്ണർ പറഞ്ഞതാണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വിസിയെ വിളിച്ച് സ്വകാര്യമായി പറഞ്ഞതിനെയാണ് താൻ എതിർക്കുന്നത്. രേഖാ മൂലം നിർദ്ദേശം അറിയിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. അതിനെയാണ് താൻ എതിർത്തതെന്നും പ്രതിപക്ഷ നേതാവ് രംഗത്തു വന്നു. സിൻഡിക്കേറ്റ് അംഗങ്ങളും പൊതുജനങ്ങളും സംഘടനകളും ഉൾപ്പെടെ ആർക്കുവേണമെങ്കിലും ഡി.ലിറ്റിന് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് യൂണിവേഴ്‌സിറ്റി ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ, ചാൻസലർ കൂടിയായ ഗവർണർക്ക് അതിന് അധികാരമില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വാദം പൊളിഞ്ഞുവെന്ന് വാർത്ത എത്തി.
ഇതിന് പിന്നാലെയാണ് താൻ പറഞ്ഞത് രേഖമൂലം നിർദ്ദേശ നൽകാത്തതിലെ പ്രശ്‌നമാണെന്ന് സതീശൻ വിമർശിച്ചത്. ചാൻസലർ വാക്കാൽ നൽകുന്ന നിർദ്ദേശങ്ങളിലും ചട്ടപ്രകാരം തുടർനടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലർ ബാദ്ധ്യസ്ഥനാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം സിൻഡിക്കേറ്റിൽ അവതരിപ്പിക്കേണ്ടത് വി സിയുടെ ചുമതലയാണ്. എന്നാൽ ഇവിടെ രേഖാ മൂലം നിർദ്ദേശം നൽകിയില്ല. അതാണ് പ്രശ്‌നത്തിന് കാരണമെന്ന് സതീശൻ പറയുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ വിസി നടപടികളിലേക്ക് കടക്കുമായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ.
സിൻഡിക്കേറ്റ് അംഗീകാരിച്ചാൽ സെനറ്റിൽ അവതരിപ്പിക്കണം. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റും അംഗീകരിച്ചാൽ ചാൻസലറുടെ അനുമതിക്ക് അയയ്ക്കണം. ഇതാണ് നടപടിക്രമം. ഗവർണറുടെ ശുപാർശ വി സി സിൻഡിക്കേറ്റിൽ അവതരിപ്പിച്ചിട്ടില്ല. കഴിഞ്ഞമാസം നടന്ന സിൻഡിക്കേറ്റ് യോഗങ്ങളുടെ മിനുട്ടിസിലൊന്നും ഇക്കാര്യമില്ല. അവതരിപ്പിച്ചിരുന്നെങ്കിൽ, അംഗങ്ങളായ ആറ് ഗവ. സെക്രട്ടറിമാർക്ക് അഭിപ്രായം പറയേണ്ടിവരുമായിരുന്നു. രാഷ്ട്രപതിക്കെതിരെ അവർക്ക് നിലപാടെടുക്കാനാവില്ല. ഇതറിയാവുന്നതുകൊണ്ടാണ്,ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ താത്പര്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിനോട് അഭിപ്രായം തേടിയത്. ഇതെല്ലാം വാക്കാലുള്ള അഭിപ്രായ പ്രകടനം കാരണമാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.
രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ നിർദ്ദേശം സിൻഡിക്കറ്റ് പോലും ചേരാതെ കേരള സർവകലാശാല തള്ളിയെന്ന വിവരം പുറത്തായതോടെ ഗവർണർ-സർക്കാർ പോരു മുറുകിയിരുന്നു. ചാൻസലറെന്ന നിലയിലുള്ള തന്റെ ശുപാർശ സിൻഡിക്കറ്റ് പരിഗണിക്കാൻ പോലും തയാറാകാതിരുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. ചാൻസലറുടെ ശുപാർശ സിൻഡിക്കറ്റിന്റെ പരിഗണനയ്ക്കു വയ്ക്കാൻ വൈസ് ചാൻസലർക്കു ചുമതലയുണ്ട്. ഇക്കാര്യത്തിൽ വിസിക്കു വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം.
ഏതെങ്കിലും വിശിഷ്ട വ്യക്തിക്കു ഡി ലിറ്റ് നൽകണമെന്ന് ആർക്കും സർവകലാശാലയോട് അഭ്യർത്ഥിക്കാം. ഇത്തരം ശുപാർശകൾ സിൻഡിക്കറ്റ് യോഗത്തിൽ ചർച്ചയ്ക്കു വച്ചു തീരുമാനിക്കേണ്ടതു വിസിയാണ്. രാഷ്ട്രപതിയുടേതു പോലെ ആദരണീയ പദവിയിലുള്ളയാൾക്കു ഡി ലിറ്റ് നൽകാൻ സർവകലാശാലയുടെ പരമാധികാരിയെന്ന നിലയിൽ ശുപാർശ ചെയ്തിട്ടും കാര്യമായ ചർച്ചയില്ലാതെ അതു തള്ളിയത് ചാൻസലർ പദവിയോടുള്ള അവഹേളനമാണെന്നു ഗവർണർ വിലയിരുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ