- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയകാലത്തെ വാഗ്ദാനങ്ങൾ എല്ലാം സർക്കാർ മറന്നു; സൗജന്യ റേഷനും കിറ്റും കൂപ്പൺ നൽകിയെങ്കിലും സാധനങ്ങൾ നൽകാൻ മാവേലി സ്റ്റോറുകാർ തയാറല്ല; പ്രളയത്തിൽ സർവവും നശിച്ച പത്തനംതിട്ടയിലെ കുടുംബങ്ങൾ പെരുവഴിയിൽ; കൈമലർത്തി വില്ലേജ് അധികൃതരും സപ്ലൈ ഓഫീസ് ജീവനക്കാരും
പത്തനംതിട്ട: മഹാപ്രളയകാലത്ത് വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. വ്യാപാരികൾക്ക് വായ്പ, പ്രളയബാധിതർക്ക് മൂന്നുമാസം സൗജന്യ കിറ്റ്, പുതിയ വീട്, തൊഴിൽ എന്നിങ്ങനെ പിണറായി ചൊരിയാത്ത വാഗ്ദാനങ്ങൾ ഒന്നുമില്ല. പ്രളയം ഉണ്ടായത് ഡാം തുറന്നു വിട്ടിട്ടാണെന്ന് അറിഞ്ഞപ്പോൾ അതിന്റെ നഷ്ടം നികത്താൻ പിരിവു വേണമെന്നായതോടെ പഴയ വാഗ്ദാനങ്ങൾ എല്ലാം പിണറായി വിഴുങ്ങി. 10,000 രൂപ വിതരണം മാത്രം കാര്യക്ഷമായി നടന്നു. എന്നാൽ, സൗജന്യ റേഷൻ അടക്കം കിട്ടാതെ ദുരിതബാധിതർ പെരുവഴിയിലാണ്. ഉപജീവന കിറ്റിനുള്ള കൂപ്പണുമായി മാവേലി സ്റ്റോറുകൾ കയറി ഇറങ്ങുന്നവർക്ക് നേരെ മുഖംതിരിക്കുകയാണ് അധികൃതർ. പ്രളയ ദുരിത ബാധിതർക്ക് സർക്കാർ അനുവദിച്ചസഹായങ്ങളിൽ പ്രധാനമായി പറഞ്ഞിരുന്നതാണ് മൂന്ന് മാസത്തെ ഉപജീവന കിറ്റ്. സർവതും നഷ്ടപ്പെട്ട വീടുകളിലേക്ക് ഒക്ടോബർ മുതൽ ഡിസംബർ വരെ അവശ്യ വസ്തുക്കൾ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രളയ കാലത്ത് സൗജന്യ റേഷനും പിന്നീട് 10,000 രൂപ വീതം സഹായവും നൽകിയിരുന്നു. ഇതിനു ശേഷം ഈ പട്ടികയിൽ ഉള്ളവ
പത്തനംതിട്ട: മഹാപ്രളയകാലത്ത് വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. വ്യാപാരികൾക്ക് വായ്പ, പ്രളയബാധിതർക്ക് മൂന്നുമാസം സൗജന്യ കിറ്റ്, പുതിയ വീട്, തൊഴിൽ എന്നിങ്ങനെ പിണറായി ചൊരിയാത്ത വാഗ്ദാനങ്ങൾ ഒന്നുമില്ല. പ്രളയം ഉണ്ടായത് ഡാം തുറന്നു വിട്ടിട്ടാണെന്ന് അറിഞ്ഞപ്പോൾ അതിന്റെ നഷ്ടം നികത്താൻ പിരിവു വേണമെന്നായതോടെ പഴയ വാഗ്ദാനങ്ങൾ എല്ലാം പിണറായി വിഴുങ്ങി. 10,000 രൂപ വിതരണം മാത്രം കാര്യക്ഷമായി നടന്നു. എന്നാൽ, സൗജന്യ റേഷൻ അടക്കം കിട്ടാതെ ദുരിതബാധിതർ പെരുവഴിയിലാണ്.
ഉപജീവന കിറ്റിനുള്ള കൂപ്പണുമായി മാവേലി സ്റ്റോറുകൾ കയറി ഇറങ്ങുന്നവർക്ക് നേരെ മുഖംതിരിക്കുകയാണ് അധികൃതർ. പ്രളയ ദുരിത ബാധിതർക്ക് സർക്കാർ അനുവദിച്ചസഹായങ്ങളിൽ പ്രധാനമായി പറഞ്ഞിരുന്നതാണ് മൂന്ന് മാസത്തെ ഉപജീവന കിറ്റ്. സർവതും നഷ്ടപ്പെട്ട വീടുകളിലേക്ക് ഒക്ടോബർ മുതൽ ഡിസംബർ വരെ അവശ്യ വസ്തുക്കൾ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രളയ കാലത്ത് സൗജന്യ റേഷനും പിന്നീട് 10,000 രൂപ വീതം സഹായവും നൽകിയിരുന്നു. ഇതിനു ശേഷം ഈ പട്ടികയിൽ ഉള്ളവർക്ക് വില്ലേജ് ഓഫീസുകൾ വഴി അവശ്യ സാധനങ്ങൾ അടങ്ങുന്ന കിറ്റുകളും നൽകി. ഇത് പലയിടത്തും കൃത്യമായി എത്തിയില്ല.
കിട്ടാത്തവർ വില്ലേജ് ഓഫീസുകളിൽ സമരം നടത്തുകയും ജില്ലാ കലക്ടർ നേരിട്ടെത്തി അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അർഹതപ്പെട്ട എല്ലാവർക്കും ഇത് ലഭിച്ചില്ല. ഈ കാലയളവിൽ നിരവധി സാമൂഹിക സംഘടനകളും ഇതര ഏജൻസികളും മിക്കയിടത്തും അവശ്യ സാധനങ്ങൾ സംഭാവനയായി നൽകിയത് മൂലം പലരും ബുദ്ധിമുട്ടിയില്ല. പ്രളയ ശേഷം രണ്ടു മാസം കഴിഞ്ഞപ്പോഴാണ് നഷ്ടപ്പെട്ടതിന്റെ തീവ്രത പലരും അറിയുന്നത്. സാമ്പത്തികമായി പൂർണമായി തകർന്നതിന് പുറമെ കൂലിപ്പണി പോലും ലഭിക്കാത്ത സാഹചര്യമാണ് മിക്കയിടത്തും.
കൃഷി ചെയ്തു കൊണ്ടിരുന്ന സ്ഥലവും പാടവും ചെളിയും മാലിന്യവും കയറി മൂടിയഅവസ്ഥയിലാണ്. കൃഷി ഇറക്കാൻ കർഷകരുടെ കൈയിൽ പണവുമില്ല. കൃഷി വകുപ്പിൽ നിന്നും നൽകുമെന്ന് പറഞ്ഞിരുന്ന സഹായമൊന്നും ലഭിച്ചിട്ടുമില്ല. കുടുംബശ്രീ വഴി പ്രഖ്യാപിച്ച വായ്പ വാങ്ങാൻ പലർക്കും നൂലാമാലകൾ കാരണം കഴിയുന്നില്ല. വിവിധ വായ്പകൾക്കായി ബാങ്കുകൾ കയറി ഇറങ്ങി മടുത്തിരിക്കുകയാണ് പലരും. ഇതിനു പിന്നാലെ നേരത്തെ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ നോട്ടീസും വന്നു തുടങ്ങി. പ്രളയ മേഖലയിൽ പ്രഖ്യാപിച്ച മൊറട്ടോറിയം ബാങ്കുകൾ കണക്കിലെടുക്കുന്നില്ല എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
ഇത്തരക്കാർക്ക് ആശ്വാസമായാണ് ഉപജീവന കിറ്റുകൾ കണ്ടിരുന്നത്. ദുരിത ബാധിത പട്ടികയിൽ ഉള്ളവർക്ക് മൂന്ന് മാസത്തേക്കുള്ള കിറ്റുകൾക്ക് ആവശ്യമായ കൂപ്പണുകൾ വില്ലേജ് ഓഫീസുകളിൽ നിന്നും നൽകുമെന്നായിരുന്നു അറിയിപ്പ്. ആദ്യ കിറ്റ് ഒക്ടോബറിൽ എന്ന്
പറഞ്ഞിരുന്നെകിലും കൂപ്പൺ പോലും നൽകിയില്ല. കഴിഞ്ഞ മാസത്തെ കിറ്റ് ഇന്ന് വരെ ലഭിക്കും എന്ന് പിന്നീട് അറിയിപ്പ് വന്നു. ഇതനുസരിച്ചു കുറെ പേർക്ക് കൂപ്പൺ ഇന്നലെ നൽകി.ഇതുമായി അതത് മാവേലി സ്റ്റോറുകളിൽ എത്തിയാൽ കിറ്റ് ലഭിക്കുമെന്നും അറിയിച്ചിരുന്നു.
അതനുസരിച്ച് മാവേലി സ്റ്റോറുകളിൽ എത്തിയവർക്ക് നിരാശയായിരുന്നു ഫലം. തങ്ങൾക്ക് ഇത്തരത്തിൽ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കിറ്റുകൾ തയാറാക്കിയിട്ടില്ലെന്നും മറുപടി ലഭിച്ചു. പ്രളയ മേഖലകളിൽ തകർന്ന മാവേലി സ്റ്റോറുകൾക്ക് പകരം സമീപ പഞ്ചായത്തുകളിലെ സ്റ്റോറുകളിൽ എത്താനും നിർദേശിച്ചിരുന്നു. ഇവർക്കും ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ദുരിത ബാധിതരെ അറിയിച്ചത്. ഇന്ന് രണ്ടാം ശനിയാഴ്ച ആയതിനാൽ സർക്കാർ ഓഫീസുകൾക്ക് അവധിയാണ്. തിങ്കളാഴ്ച ആകുമ്പോഴേക്കും വിതരണ സമയം അവസാനിക്കുകയും ചെയ്യും.