- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹുമാനം നൽകിയില്ലെന്ന പേരിൽ സിവിൽ പൊലീസ് ഓഫീസറെ മർദിച്ച ഗ്രേഡ് എസ്ഐയെ ക്യാമ്പിലേക്ക് മാറ്റി; വകുപ്പുതല നടപടി തുടരും; അവധിയെടുത്ത് പോയിട്ടും പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ മുറിയിൽ കിടന്ന പൊലീസുകാരനെതിരേയും നടപടിയുണ്ടായേക്കും
റാന്നി: പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ വച്ച് സിവിൽ പൊലീസ് ഓഫീസറെ മർദിച്ചുവെന്ന പരാതയിന്മേൽ ഗ്രേഡ് എസ്ഐയെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി. റാന്നി സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്ന എസ്ഐ എസ്‌കെ അനിലിനെയാണ് ജില്ലാ പാലീസ് മേധാവി അച്ചടക്ക നടപടിയുടെ ഭാഗമായി ക്യാമ്പിലേക്ക് മാറ്റിയത്. ഇയാൾക്കെതിരായ വകുപ്പു തല നടപടി തുടരും. അനിലിന്റെ അടി കൊണ്ട സിവിൽ പൊലീസ് ഓഫീസർ വി. സുബിനെതിരേയും നടപടിയുണ്ടാകും.
മാർച്ച് അഞ്ചിന് രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. തന്നെ വേണ്ട വിധത്തിൽ സുബിൻ ബഹുമാനിക്കുന്നില്ലെന്ന് ഒരാക്ഷേപം അനിലിനുണ്ടായിരുന്നു. അതിനിടെയാണ് അവധിയെടുത്ത് വീട്ടിൽ പോയ സുബിൻ പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ മുറിയിൽ വന്നു കിടന്നത്. ഇതോച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമായി.
ചെകിടത്തും ശരീരത്തുമായി നാലു തവണ അടിച്ചുവെന്നും കൈ പിടിച്ച് തിരിച്ചുവെന്നുമാണ് സുബിൻ പറയുന്നത്. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതോടെ ജില്ലാ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. റാന്നി ഡിവൈ.എസ്‌പിക്കായിരുന്നു അന്വേഷണ ചുമതല. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം റാന്നി എസ്എച്ച്ഓ എംആർ സുരേഷ് അന്വേഷിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടി എന്ന നിലയിലാണ് എആർ ക്യാമ്പിലേക്കുള്ള മാറ്റം. തുടരന്വേഷണത്തിന് ശേഷം കൂടുതൽ നടപടി ഉണ്ടാകും. പരാതിക്കാരനായ സുബിനെതിരേയും റിപ്പോർട്ടുണ്ട്. ഇയാൾക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് സൂചന.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്