- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുലാബ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഒഡീഷയിലും ആന്ധ്രാപ്രദേശിലും ജാഗ്രത നിർദ്ദേശം; അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
ഹൈദരാബാദ്: ആന്ധ്രപ്രദേശിലും ഒഡീഷയിലും കനത്ത ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്. ഗുലാബ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകിയത്. കിഴക്കന്മധ്യ ബംഗാൾ ഉൾക്കടലലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ഒഡീഷയിലേക്കും ആന്ധ്രയിലേക്കും നീങ്ങുമെന്ന് ഐഎംഡി വ്യക്തമാക്കി.
ശക്തിയേറിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇത് വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും വടക്ക് ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾ കടക്കുകയും ചെയ്യുമെന്ന് ഐഎംഡി വ്യക്തമാക്കി.
ന്യൂനമർദ്ദത്തിന്റേയും ചുഴലിക്കാറ്റിന്റേയും പ്രഭാവത്തിൽ ഇരുസംസ്ഥാനങ്ങളിലേയും തീരപ്രദേശങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷകർ നൽകുന്നുണ്ട്. ഒഡീഷയെയും ആന്ധ്രപ്രദേശിനേയും കൂടാതെ തെലുങ്കാന,ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 5060 കിലോമീറ്റും വടക്കുപടിഞ്ഞാറൻ ഭാഗത്തും പടിഞ്ഞാറ്-മധ്യ ബംഗാൾ ഉൾക്കടലിലും 70 കി.മീ വേഗതയിലുമാണ്. ഇത് ക്രമേണ മണിക്കൂറിൽ 7080 കിലോമീറ്ററായും വരും ദിവസങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്ററായും ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.ഒഡീഷ, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ് എന്നീ സംസഥാനങ്ങളിലെ മത്സ്യത്തൊഴിലാളികൾ സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 27 വരെ ബംഗാൾ ഉൾക്കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിലാണ് ജാഗ്രതാനിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ