കണ്ണൂർ: വ്യാജരേഖനിർമ്മിച്ചു തോക്കുപയോഗിച്ച മൂന്ന് കാശ്മിരി യുവാക്കളെ കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് കണ്ണൂർ സി. ഐ ശ്രീജിത്ത് കോടെരി അറിയിച്ചു. എ.ടി.എമ്മിൽ നിന്നും പണം നിറയ്ക്കാൻ പോകുന്ന വാഹനങ്ങളിലെ യാത്രക്കാരിൽനിന്നും തോക്കു കൾ പിടിച്ചെടുത്ത സംഭവത്തിൽ കാശ്മീരി സ്വദേശികളായ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ്‌കേസെടുത്തിരുന്നു.

കാശ്മീരിലെ രജൗരി ജില്ലക്കാരായ കല്യാൺ സിങ്, കശ്മീർ സിങ്, പ്രദീപ് സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽ നിന്നും പിടിച്ചെടുത്ത തോക്കുകൾക്ക് ലൈസൻസില്ലെന്ന് വിശദ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ തോക്കുകൾക്ക് ലൈസൻസുണ്ടെന്നു അവകാശപെട്ടുകൊണ്ട് ഹാജരാക്കിയ രേഖകളും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ഇവർ വ്യാജമായി നിർമ്മിച്ചതാണെന്ന് വ്യക്തമായതായി അന്വേഷണ സംഘം അറിയിച്ചു.

സ്പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യ വിവരത്തെ തുടർന്നു നടത്തിയ റെയ്ഡിലാണ് ഇവരിൽ നിന്നും തോക്കുകൾ പൊലിസ് പിടിച്ചെടുത്തത്. കണ്ണൂരിലെ എ.ടി. എമ്മുകളിൽ പണം നിറയ്ക്കുന്നതിന് കരാറെടുത്ത കാശ്മീർ കേന്ദ്രീകരിച്ചുള്ള കമ്പിനിയാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത്.'സാധാരണയായി ഇങ്ങനെ നിയോഗിക്കപ്പെടുന്നവരുടെ പൂർണ വിവരങ്ങളും ഇവരുടെ കൈവശമുള്ള ആയുധങ്ങളുടെ വിവരങ്ങളും എ.ഡി.എമ്മിനെ അറിയിക്കാറുണ്ട്. എന്നാൽ കമ്പിനി ഇതു ചെയ്തിട്ടില്ലെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്.ഇവർ ഉപയോഗിച്ച തോക്കുകൾക്ക് ലൈസൻസില്ലാത്തതിനാലാണ് കണ്ണും ടൗൺ പൊലിസ് കേസെടുത്തത്.

പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലിസ് സ്റ്റേഷൻ ഓഫിസർ ശ്രീജിത്തുകൊടേരി അറിയിച്ചു.കഴിഞ്ഞ ദിവസം സംസ്ഥാനത്താകമാനം വ്യാജ തോക്ക് കൈവശം വെച്ചതിന് 24 കാശ്മീരി ക ളെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.സുരക്ഷാ ജീവനക്കാരെ കൊണ്ടുവന്ന വിനോദ് കുമാർ എന്നയാളെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയിലെ കളമശേരിയിലും തിരുവനന്തപുരം പേട്ടയിലും ഇതിനു സമാനമായ കേസുകൾ നിലവിലുണ്ട്. ഈ കേസിൽ ഉൾപ്പെട്ട സ്ഥാപനത്തിന്റെ ഹെഡ് ഓഫിസ് പ്രവർത്തിക്കുന്നത് കളമശേരിയിലാണ്.

ഇവർസെക്യുരിറ്റി ജീവനക്കാരെ താമസിപ്പിച്ച വീട്ടിൽ നിന്നും ഏതാനും തോക്കുകളും നൂറോളം തിരകളും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇത്തരം ഏജൻസികൾക്കായി തോക്കുകൾ കൈമാറിയെന്ന സംശയത്തെ തുടർന്ന് കാശ്മീരിലെ ഒരു മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റെയ്ഡു നടത്തിയിരുന്നു. കണ്ണൂർ നാറാത്ത് സ്വദേശിനിയായ മാനസ വെടിയേറ്റു മരിച്ച സംഭവത്തെ തുടർന്നാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വ്യാജ തോക്കുകൾ കണ്ടെത്താനായി പൊലിസ് റെയ്ഡു നടത്തിയത്. ഇതുവരെ 24 കശ്മീരി യുവാക്കളാണ് സംസ്ഥാനമാകെ തോക്കുമായി പിടിയിലായത്.