- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേൽ ജന്മദിനാഘോഷം നടത്തവെ കാറിൽ എത്തിയ രണ്ടു യുവാക്കൾ മൂന്നു പെരെ കൊലപ്പെടുത്തി മുങ്ങി; ക്രൂര കൊലപാതകത്തെ പ്രശംസിച്ചു ഹമാസ്; തിരിച്ചടിക്കാൻ ഒരുങ്ങി ഇസ്രയേൽ; ഇടവേളയ്ക്ക് ശേഷം ഫലസ്തീൻ പണി ചോദിച്ചു വാങ്ങുന്ന കഥ
ടെൽഅവീവ്: ചുമ്മാതിരിക്കുന്നവന്റെ മൂക്കിൽ ചൊറിഞ്ഞ് അടി ഇരന്നു വാങ്ങുന്ന പണി പാൽസ്തീൻ വീണ്ടും തുടങ്ങി. അതീവ യാഥാസ്ഥികരായ യഹൂദന്മാർക്ക് ഭൂരിപക്ഷമുള്ള എലാദ് നഗരത്തിൽ, രാജ്യത്തിന്റെ സ്ഥാപകദിനം ആഘോഷിക്കുന്നവേളയിൽ നടത്തിയ ആക്രമണമാണ് ഇപ്പോൾ മേഖലയിൽ വീണ്ടും അശാന്തി വിതച്ചിരിക്കുന്നത്. ഈ ആക്രമണത്തിൽ മൂന്നു പേർ മരണമടയുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയ രണ്ട് യുവാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കാറിലെത്തിയ രണ്ടുപേർ മൂർച്ചയുള്ള അയുധങ്ങളുമായി ജനക്കൂട്ടത്തെ ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഏഴുപേരെ അക്രമികൾ വെട്ടി വീഴ്ത്തി. അതിൽ മൂന്നുപേർ മരണമടഞ്ഞു. അസ്സദ് യൂസെഫ് അൽ-റിഫായ് എന്ന 19 കാരനും സുഭി ഇമാദ് അബു ഷുക്കൈർ എന്ന 20 കാരനുമാണ് അക്രമികൾ എന്ന് ഇസ്രയേലി സുരക്ഷാ ഏജൻസികൾ അറിയിച്ചു. ഇവർക്കായിരാജ്യമാകെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
മൂന്ന് ഇസ്രയേലി പൗരന്മാർ മരിച്ച വിവരം സ്ഥിരീകരിച്ച പ്രധാനമന്ത്രി തീവ്രവാദികൾക്ക് ഇനി മാപ്പ് നൽകില്ല എന്നും പ്രഖ്യാപിച്ചു. അവർ ഇതിന് വലിയ വില നൽകേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളുടെ റമദാൻ മാസം, അതുപോലെപാസ്സ്ഓവർ എന്ന യഹൂദ ഉത്സവവും അതിനൊപ്പം ക്രിസ്ത്യാനികളുടെ ഈസ്റ്റർ വാരാന്ത്യവുമൊക്കെ താരതമ്യേന ശാന്തമായി കടന്നുപോയതിനു പിന്നാലെയാണ് ഇപ്പോൾ ഈ ആക്രമണമുണ്ടായിരിക്കുന്നത്.
പുറമെ ശാന്തമായിരുന്നെങ്കിലും ഈ ഉത്സവകാലം മുഴുവൻ അശാന്തി പുകയുകയായിരുന്നു ഇസ്രയേലിന്റെ അന്തരീക്ഷത്തിൽ ചില ചെറിയ സംഘർഷങ്ങളും ഉണ്ടായിരുന്നു. ഇസ്രയേൽ പിന്നീട് കൂട്ടിച്ചേർത്ത ജറുസലേമിന്റെ പുരാതന നഗര മേഖലയിൽ പ്രത്യേകിച്ചും സംഘർഷാവസ്ഥ നിലനിന്നിരുന്നു. അൽ-അഖ്സ മോസ്കിൽ യഹൂദന്മാർ സന്ദർശനം നടത്തുന്നതിന്റെ പേരിൽ ഇസ്ലാമത വിഭാഗത്തിൽ അസ്വസ്ഥത നിലനിന്നിരുന്നു. അവിടെ പിന്തുടരുന്ന രീതി പ്രകാരം യഹൂദന്മാർക്ക് മോസ്ക് സന്ദർശിക്കാം പക്ഷെ പ്രാർത്ഥനകൾ നടത്താൻ അനുവാദമില്ല.
യഹൂദന്മാർക്ക് ടെംപിൾ മൗണ്ട് എന്ന് അറിയപ്പെടുന്ന ഇവിടം ഒരു പുണ്യസ്ഥലമാണ്. അതുകൊണ്ടു തന്നെ യഹൂദ സന്ദർശനം വിലക്കില്ലെന്ന് ഇസ്രയേൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് നിലനിന്നിരുന്ന സംഘർഷാത്മകമായ അവസ്ഥയുടെ പോട്ടെത്തെറി ആയിരുന്നു വ്യാഴാഴ്ച്ച നടന്ന ആക്രമണത്തിൽ ദൃശ്യമായത്. ഗസ്സ മുനമ്പ് കേന്ദ്രമായ ഹമാസ് തീവ്രവാദികളും അതുപോലെ മറ്റൊരു ഫലസ്തീനിയൻ തീവ്രവാദി സംഘടനയായ ഇസ്ലാമിക് ജിഹാദം ആക്രമണത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
പുണ്യസ്ഥലമായ അൽ-അഖ്സയിൽ നിലനിൽക്കുന്ന അശാന്തിയുടെ പ്രതിഫലനമാണ് ഈ ആക്രമണം എന്ന് ഇരു സംഘടനകളും പറഞ്ഞു. അൽ-അഖ്സയിൽ അതിക്രമിച്ചു കയറിയവർ ശിക്ഷയനുഭവിക്കാതെ പോകില്ലെന്നും ഹമാസ് വക്താവ് പറഞ്ഞു. ഹെലികോപ്റ്ററുകളും ഡ്രോണുകളുമൊക്കെ അക്രമികൾക്കായുള്ള തിരച്ചിൽ തുടരുമ്പോൾ അതി തീവ്ര മതവിശ്വാസികളായയഹൂദ യുവാക്കൾ ആക്രമണം നടന്നസ്ഥലത്ത് പ്രാർത്ഥനകളും മറ്റുമായി കൂട്ടം കൂടിയിരിക്കുകയാണ്. എലാദ് നഗരത്തിലെ 50,000 വരുന്ന നഗരവാസികളിൽ ഭൂരിഭാഗവുഅതീവ യാഥാസ്ഥികരായ യഹൂദരാണ്.
ഈ ആക്രമണത്തിനു മുൻപായി മാർച്ച് 22 മുതൽ നടന്നുവരുന്ന വിവിധ ആക്രമണ പരമ്പരകളിലായി 15 പേരോളം ഇസ്രയേലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു അറബ് പോസീസ് ഉദ്യോഗസ്ഥനും രണ്ട് യുക്രെയിൻ സ്വദേശികളും ഉൾപ്പെടുന്നു.
മറുനാടന് ഡെസ്ക്