ഈച്ചകളിലൂടെയും ചെള്ളിലൂടെയും രോഗപകര്‍ച്ച; കുടുതല്‍ ബാധിക്കുക കുട്ടികളെ; രോഗവ്യാപനം ദ്രുതഗതിയില്‍ എന്നത് ആശങ്ക; ചാന്ദിപുര വൈറസ് വന്‍ ഭീഷണി..!
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഗുജറാത്തില്‍ ആശങ്കയായി ചാന്ദിപുര വൈറസിന്റെ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. 15 പേര് ഇതിനോടകം മരിച്ചു എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. എന്താണ് ചാന്ദിപുര വൈറസ് എന്ന ചോദ്യവും പ്രസക്തമാണ്. റാബ്ഡോവിറിഡേ വിഭാഗത്തില്‍പ്പെട്ടതാണ് ചാന്ദിപുര വൈറസ് (സിഎച്ച്പിവി). ഇന്ത്യയില്‍ ചാന്ദിപുര എന്ന പ്രദേശത്താണ് ആദ്യമായി ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ടാണ് ഈ പേര് വൈറസിന് ലഭിച്ചതും.
അതിവേഗം സംക്രമിക്കുന്ന രോഗമായി ഈ രോഗം മാറിയിട്ടുണ്ട്. പ്രധാനമായും മണല്‍ ഈച്ചകളിലൂടെയും ചെള്ള്, കൊതുകു മൂലവും പകരുന്ന വൈറസാണ്ത്. കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നതാണ് ആശങ്കയ്ക്ക് ഇട നല്‍കുന്നത്. ഒന്‍പതു മാസം മുതല്‍ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ തീവ്ര മസ്തിഷ്കവീക്കത്തിന് വൈറസ് കാരണമാകുന്നു. കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍.
കുട്ടികളില്‍ ചാന്ദിപുര വൈറസ് ഭീഷണിയാകുന്നതിനുള്ള എട്ട് കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
- രോഗപ്രതിരോധ സംവിധാനം
റാബ്ഡോവിറിഡേ വിഭാഗത്തില്‍പ്പെട്ടതാണ് ചാന്ദിപുര വൈറസ് (സിഎച്ച്പിവി) കുട്ടികളില്‍ രോഗപ്രതിരോധ സംവിധാനം ദുര്‍ബലമായതിനാല്‍ തന്നെ സിഎച്ച്പിവി പോലുള്ള വൈറസ് പെട്ടെന്ന് ബാധിക്കാന്‍ ഇടയുണ്ട്. പ്രത്യേകിച്ച് ആന്റിബോഡികള്‍ കുറവായതിനാല്‍ പുതിയ രോഗകാരികളെ ചെറുക്കാനുള്ള കഴിവ് ഉണ്ടാകില്ല. ഇത് മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ഗുരുതരമായ അണുബാധകള്‍ക്കും സങ്കീര്‍ണതകള്‍ക്കും സാധ്യത കൂട്ടുന്നു.
- പുറത്ത് കളിക്കുന്ന ശീലം
ഇന്ത്യയില്‍ ചാന്ദിപുര എന്ന പ്രദേശത്താണ് ആദ്യമായി ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. വൃത്തിഹീനമായ അന്തരീക്ഷം തന്നെയാണ് പ്രധാനമായും രോഗവ്യാപനത്തിന് വഴിവെക്കുന്നത്. കുട്ടികള്‍ പുറത്തു കളിക്കുന്നത് പലപ്പോഴും സിഎച്ച്പിവി വൈറസ് പരത്തുന്ന ഈച്ചകള്‍ വളരുന്ന പരിസ്ഥിതിയുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ട്. ചെടികള്‍, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവിടങ്ങില്‍ നിന്ന് രോഗവാഹികളായ ഈച്ചയോ കൊതുകോ അവരെ കടിക്കാന്‍ സാധ്യതയുണ്ട്.
- ദ്രുതഗതിയിലുള്ള രോഗവളര്‍ച്ച
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ഉയര്‍ന്ന മരണനിരക്ക് കുട്ടികളില്‍ വൈറസ് പെട്ടെന്ന് മസ്തിഷ്കവീക്കം പോലുള്ള ഗുരുതരമായ ന്യൂറോളജിക്കല്‍ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. അവരുടെ കേന്ദ്ര നാഡീവ്യൂഹങ്ങള്‍ക്ക് ദ്രുതഗതിയിലുള്ള വൈറല്‍ റെപ്ലിക്കേഷന്‍ തടയാനോ നിയന്ത്രിക്കാനോ കഴിയില്ല. ഇത് മുതിര്‍ന്നവരെ അപേക്ഷിച്ച് ഉയര്‍ന്ന മരണനിരക്കിലേക്കും നയിക്കുന്നു.
- ദുര്‍ബലമായ ന്യൂറോളജിക്കല്‍ പ്രവര്‍ത്തനങ്ങള്‍
കുട്ടികളില്‍ ദീര്‍ഘകാലം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതും വൈറസ് ബാധ കാരണമാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് സിഎച്ച്പിവി കുട്ടികളുടെ ന്യൂറോളജിക്കല്‍ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. ഇത് ദീര്‍ഘകാലം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
- അവബോധമില്ലായ്മ
രോഗാവബോധം ഇല്ലാത്തതാണ് രോഗവ്യാപനം തടയാന്‍ സാധിക്കാത്തതിന്റെ കാരണവും. പല പ്രാദേശിക പ്രദേശങ്ങളിലും ചാന്ദിപുര വൈറസിനെക്കുറിച്ച് പരിമിതമായ അറിവ് മാത്രമേ ഉള്ളൂ. ഇത് രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലും രോഗബാധിതരായ കുട്ടികള്‍ക്ക് വൈദ്യസഹായം തേടുന്നതിലും കാലതാമസമുണ്ടാക്കുന്നു. രക്ഷിതാക്കള്‍ക്കും ആരോഗ്യ പരിരക്ഷാ ദാതാക്കള്ക്കുമിടയിലുള്ള ഈ അവബോധമില്ലായ്മ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്തുകയും അണുബാധയുടെ തീവ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
- അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്
അടിസ്ഥാന സൗകര്യമില്ലാത്ത ആരോഗ്യ കേന്ദ്രങ്ങളും വെല്ലുവിളിയാണ്. സിഎച്ച്പിവി വ്യാപകമായ പ്രദേശങ്ങളില്‍ പലപ്പോഴും അപര്യാപ്തമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളാണ് ഇപ്പോഴുമുള്ളത്. മെഡിക്കല്‍ സൗകര്യങ്ങള്‍, രോഗനിര്‍ണയ ഉപകരണങ്ങള്‍, സമയബന്ധിതമായ ചികിത്സ എന്നിവ പരിമിതമാണ്. ഇത് കുട്ടികളില്‍ മരണ നിരക്ക് കൂട്ടുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താഴെതട്ടില്‍ രോഗം
- ഈച്ച/കൊതുക് നശീകരണം
സിഎച്ച്പിവി പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം ഈച്ച/കൊതുക് നശീകരണമാണ്. അപര്യാപ്തമായ വെക്റ്റര്‍ നിയന്ത്രണങ്ങള്‍ ഈച്ചകളും എണ്ണം വര്‍ധിക്കാനും സിഎച്ച്പിവി പോലുള്ളവയുടെ വ്യാപനത്തിന് കാരണവുമാകുന്നു. വൃത്തിയുള്ള അന്തരീക്ഷം തന്നെയാണ് രോഗവ്യാപനം കുറയ്ക്കുന്നതും.