രോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്. ഇവ ശ്രദ്ധിക്കാതെ കഴിക്കുന്നത് വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

പ്രഭാതഭക്ഷണത്തിൽ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് കാപ്പി. രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ട്. അതുപോലെ, വാഴപ്പഴവും വെറും വയറ്റിൽ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും ഇത് കാരണമാകാം.

എരിവുള്ള ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് വഴിതെളിക്കും. അസിഡിറ്റി ഉത്പാദിപ്പിക്കുന്ന സിട്രസ് വിഭാഗത്തിൽപ്പെട്ട പഴങ്ങളും വെറും വയറ്റിൽ കഴിക്കാൻ പാടില്ല. തക്കാളിയും രാവിലെ കഴിക്കുന്നത് അസിഡിറ്റിക്കും മറ്റ് ദഹനപ്രശ്നങ്ങൾക്കും കാരണമാകും.

കൂടാതെ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. ഉയർന്ന അളവിൽ പഞ്ചസാരയും കലോറിയും അടങ്ങിയ പാനീയങ്ങളും രാവിലെ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.