- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിട്ടുമാറാത്ത ഉറക്കമില്ലായ്മയുള്ള വ്യക്തികള്‍ക്ക് നേരിയ ബുദ്ധി വൈകല്യമോ ഡിമെന്‍ഷ്യയോ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം കൂടുതല്‍; ഉറക്കിന് പ്രാധാന്യം ഏറെ; ഈ റിപ്പോര്‍ട്ട് വായിച്ചിരിക്കേണ്ടത്
ഉറക്കം, ഹൃദ്രോഗം, ഡിമന്‍ഷ്യ, മറവി
നമ്മുടെ ഉറക്കശീലങ്ങളും ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഡിമെന്‍ഷ്യ, ഹൃദ്രോഗം എന്നിവയുള്‍പ്പെടെ മാരകമായ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പലപ്പോഴും ഉറക്കശീലങ്ങളാണ് കാരണമാകാറുള്ളത്. അമേരിക്കക്കാരില്‍ മൂന്നിലൊന്നിലധികം പേരെ, ബാധിക്കുന്ന ഒരു ഉറക്ക പ്രശ്‌നം, പൊണ്ണത്തടി, ഹൃദ്രോഗം, ഡിമെന്‍ഷ്യ എന്നിവയുള്‍പ്പെടെ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മയോ ക്ലിനിക് നടത്തിയ ഒരു സുപ്രധാന പഠനം ഡിമെന്‍ഷ്യയുടെ 40 ശതമാനം വര്‍ദ്ധനവ് എടുത്തുകാട്ടിയിരുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവ ബാധിക്കുന്നതിനും വഷളാകുന്നതിനും ഉറക്കമില്ലായ്മ ഒരു പ്രധാന കാരണമാണ്. ഇത് രോഗപ്രതിരോധ ശേഷിയെ തളര്‍ത്തുകയും ആളുകള്‍ക്ക് അണുബാധ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. ഉറക്കമില്ലായ്മയുടെ പ്രധാന ലക്ഷണങ്ങളില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടും കാലതാമസവും വളരെ നേരത്തെ ഉണരുക വീണ്ടും ഉറങ്ങാന്‍ കഴിയാതെ വരിക എന്നിവ ഉള്‍പ്പെടുന്നു. വിട്ടുമാറാത്ത ഉറക്കമില്ലായ്മ കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, വ്യാപകമായ വീക്കം, ശരീര കോശങ്ങള്‍ നശിക്കുക എന്നിവ ഉണ്ടാകുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉറക്കം നിര്‍ണായകമാണ്.
രാത്രിയില്‍ ഉറങ്ങുമ്പഴാണ് തലച്ചോറ് അതില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നതിനുള്ള ശുദ്ധീകരണ പ്രക്രിയ നടത്തുന്നത്. എന്നാല്‍ ഉണര്‍ന്നിരുന്നാല്‍ തലച്ചോറിന് ഈ പ്രധാന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഇത് അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നു. 50 വയസിന് മുകളിലും 70 വയസിന് ഇടയിലുമുള്ള മുതിര്‍ന്നവരിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഉറക്കമില്ലായ്മയും ഡിമെന്‍ഷ്യയും തമ്മില്‍ ബന്ധമുള്ളതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.
വിട്ടുമാറാത്ത ഉറക്കമില്ലായ്മയുള്ള വ്യക്തികള്‍ക്ക് നേരിയ ബുദ്ധി വൈകല്യമോ ഡിമെന്‍ഷ്യയോ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിന് സ്ഥിരമായി ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോള്‍, അത് ഉയര്‍ന്ന സമ്മര്‍ദ്ദാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. തുടര്‍ന്ന് ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിനെ അമിതമായി ഉത്പാദിപ്പിക്കുന്നു. ഇത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തില്‍ അനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നതിനും ഉറക്കം നിര്‍ണായകമാണ്. ഇത് ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഹൃദയ രോഗങ്ങള്‍ എന്നിവയുടെ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.
അത് പോലെ രക്തസമ്മര്‍ദ്ദവും ഉറക്കക്കുറവുമായി അഭേദ്യമായ ബന്ധമുണ്ട്. അത് പോലെ ചിലരില്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയും ഇത് വര്‍ദ്ധിപ്പിക്കും. അങ്ങനെയണ് പലരും പൊണ്ണത്തടിയന്‍മാരായി മാറുന്നത്. ഉറക്കത്തിന്റെ അപര്യാപ്തത രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്കേ് നമ്മെ എത്തിക്കുന്നു. 2021 ലെ കണക്കനുസരിച്ച്, ഏകദേശം 38.4 ദശലക്ഷം അമേരിക്കക്കാര്‍ക്ക് പ്രമേഹമുണ്ടായിരുന്നു. അവരില്‍ ഏകദേശം 90 മുതല്‍ 95 ശതമാനം വരെ പേര്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ട്, അതായത് പത്ത് അമേരിക്കക്കാരില്‍ ഒരാള്‍ക്ക് വീതം.
ഉറക്കമില്ലായ്മ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. തുടര്‍ന്ന് ജലദോഷം, ഫ്ളൂ തുടങ്ങിയ അണുബാധകള്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പകല്‍ സമയം സ്ഥിരമായി ദീര്‍ഘനേരം ഉറങ്ങുന്നവര്‍ക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുള്ളതായി നേരത്തേ ഗവേഷകര്‍ സൂചിപ്പിച്ചിരുന്നു.