- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒസിഡി ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ തന്നെ സാരമായി ബാധിക്കാം; എങ്ങനെ ഈ മാനസികാരോഗ്യ പ്രശ്നം നിയന്ത്രിക്കാം?; ഇതാ അറിയേണ്ടതെല്ലാം
ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD) എന്ന അവസ്ഥയെ വൃത്തിയിലോ സ്റ്റാറ്റസ് സിമ്പലായോ മാത്രം കാണുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യ വിദഗ്ധർ. ഇതൊരു ഗൗരവമേറിയ മാനസികാരോഗ്യ പ്രശ്നമാണെന്നും കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാനാകുമെന്നും അവർ വ്യക്തമാക്കുന്നു. നിരന്തരമായ അനാവശ്യ ചിന്തകളും ആവർത്തിച്ചുള്ള പെരുമാറ്റങ്ങളും ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ ഈ നിർബന്ധിത പ്രവർത്തികൾ സന്തോഷത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് തീവ്രമായ ഉത്കണ്ഠയെ ലഘൂകരിക്കാനുള്ള ശ്രമമാണ്.
ഒസിഡി ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കാം. ജനിതകം, തലച്ചോറിന്റെ പ്രവർത്തനം, ന്യൂറോട്രാൻസ്മിറ്ററുകളുടെ അസന്തുലിതാവസ്ഥ, കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെല്ലാം ഒസിഡിക്ക് കാരണമാകാം. ഇത് വ്യക്തികളുടെ മനഃപൂർവമുള്ള പെരുമാറ്റമാണെന്നും സ്വയം നിയന്ത്രിക്കാൻ സാധിക്കുമെന്നും തെറ്റിദ്ധരിക്കുന്നത് സ്ഥിരമാണ്. എന്നാൽ നിരന്തരമായി വരുന്ന ചിന്തകളെയും അവ ഉളവാക്കുന്ന ഉത്കണ്ഠയെയും സ്വയം നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.
പ്രൊഫഷണൽ സഹായത്തിലൂടെ ഒസിഡി ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി (CBT), പ്രത്യേകിച്ച് എക്സ്പോഷർ ആൻഡ് റെസ്പോൺസ് പ്രിവൻഷൻ (ERP) പോലുള്ള ചികിത്സാരീതികൾ ഈ അവസ്ഥയെ നേരിടാൻ ഏറെ ഫലപ്രദമാണ്. മരുന്നുകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, പതിവായ വ്യായാമം, മതിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം എന്നിവയെല്ലാം രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. മൈൻഡ്ഫുൾനസ്സ്, യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവ സമ്മർദ്ദവും ഉത്കണ്ഠയും കുറച്ച് ലക്ഷണങ്ങൾ ലഘൂകരിക്കാനും ഉപകരിക്കും.