- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
നിങ്ങളുടെ കുട്ടി ഒരു ലൈംഗിക കുറ്റവാളിയാകാനുള്ള സാധ്യതയുടെ ഒളിഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ കരുതിയിരിക്കണം; ഈ ആറ് സൂചനകള്‍ നിങ്ങള്‍ ഒരിക്കലും തള്ളിക്കളയരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈക്കോതെറാപ്പിസ്റ്റ് സമന്ത മാര്‍ച്ചം
നിങ്ങളുടെ കുട്ടി ഒരു ലൈംഗിക കുറ്റവാളിയാകാനുള്ള സാധ്യതയുടെ ഒളിഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ കരുതിയിരിക്കണം

മാതാപിതാക്കള്‍ ശ്രദ്ധിക്കുക നിങ്ങളുടെ കുട്ടി ഒരു ലൈംഗിക കുറ്റവാളിയാകാനുള്ള സാധ്യതയുണ്ടോ എന്നറിയാന്‍ മാര്‍ഗ്ഗമുണ്ട്. ഈ ലക്ഷണങ്ങള്‍ ഒളിഞ്ഞിരിക്കുന്നതാണ് എങ്കിലും ഈ ആറ് സൂചനകള്‍ നിങ്ങള്‍ ഒരിക്കലും തള്ളിക്കളയരുതെന്ന് സൈക്കോതെറാപ്പിസ്റ്റായ സമന്ത മാര്‍ച്ചം വെളിപ്പെടുത്തുന്നു.
നാഷണല്‍ പോലീസ് ചീഫ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, 2022-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതുമായ കേസുകളില്‍ 52 ശതമാനത്തിലും പ്രതികളാകുന്നവര്‍ മറ്റ് കുട്ടികളായിരുന്നു. ഇത്തരം കേസുകളില്‍ പ്രതികളാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ദ്ധനയാണ് ഉണ്ടാകുന്നത് എന്നാണ് സമന്ത മാര്‍ച്ചം വെളിപ്പെടുത്തുന്നത്.
പല മാതാപിതാക്കളും കരുതുന്നത് പ്രശ്‌നക്കാരായ കുട്ടികള്‍ മാത്രമാണ് ലൈംഗിക അതിക്രമത്തിന് മുതിരുന്നത് എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യുവ ലൈംഗിക കുറ്റവാളികള്‍ സാധാരണക്കാരും, നല്ല പെരുമാറ്റമുള്ളവരും, നല്ല വീടുകളില്‍ നിന്നുള്ളവരുമായ കുട്ടികളായിരിക്കും എന്നാല്‍ മനശാസ്ത്രജ്ഞര്‍ പറയുന്നത്. ഇന്ന് കുട്ടികള്‍ കാണുന്ന പല കാര്യങ്ങളും അവര്‍ വൈകാരികമോ വൈജ്ഞാനികമോ ആയ പക്വത കൈവരിക്കുന്നതിന് വളരെ മുമ്പുതന്നെയാണ് എന്ന കാര്യം വളരെ പ്രധാനമാണ്. പലപ്പോഴും ഇവര്‍
കാണുന്നത് പലതും അശ്ലീലദൃശ്യങ്ങളും ആയിരിക്കും. അവരുടെ ലൈംഗിക വികാരങ്ങളേയും വീക്ഷണത്തേയും മാറ്റിമറിക്കുന്ന ദൃശ്യങ്ങളാണ് നിരന്തരമായി അവരുടെ മുന്നില്‍ എത്തുന്നത്.
2023 ല്‍ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ നടത്തിയ ഒരു അവലോകനത്തില്‍, അശ്ലീലം ആദ്യമായി കാണുന്ന കുട്ടികളുടെ ശരാശരി പ്രായം 13 ആണെന്നും, പത്തില്‍ ഒരാള്‍ക്ക് ഒമ്പത് വയസ്സിനുള്ളില്‍ അത് തുറന്നുകാട്ടപ്പെടുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇവരില്‍ 79 ശതമാനം പേരും 18 വയസ്സിന് മുമ്പ് അക്രമാസക്തമായ രീതിയില്‍ അശ്ലീലം അനുഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ദോഷത്തെക്കുറിച്ചോ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ അവര്‍ക്ക് ഒരു ധാരണയുമില്ല എന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്.
കുട്ടികളുടെ നിയമവിരുദ്ധമായ ലൈംഗിക ചിത്രങ്ങള്‍ കാണുകയോ പങ്കിടുകയോ ചെയ്യുക, പ്രായപൂര്‍ത്തിയാകാത്ത പങ്കാളികളുമായി ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുക, മറ്റൊരു കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുക, അല്ലെങ്കില്‍ നിയമവിരുദ്ധ ചിത്രങ്ങള്‍ പങ്കിടുന്ന ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ ചേരുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സമന്ത മാര്‍ച്ചം പറയുന്നത് ഇത്തരം കുറ്റകൃത്യങ്ങള്‍ മിക്കപ്പോഴും ആണ്‍കുട്ടികളാണ് ചെയ്യുന്നത് എന്നാണ്. ഒരു 'പുരുഷനാകാന്‍' അവര്‍ ഇങ്ങനെ പെരുമാറണമെന്ന് കൂട്ടുകാര്‍ ആണ്‍കുട്ടികളെ
പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്ത ആണ്‍കുട്ടികള്‍ തന്റെ ക്ലിനിക്കില്‍ അപൂര്‍വ്വമായി മാത്രമേ എത്താറുള്ളൂ എന്നാണ് സമന്താ മാര്‍ച്ചം പറയുന്നത്.
താന്‍ എന്തോ വലിയ തെറ്റ് ചെയ്തു എന്ന കടുത്ത മാനസാകാഘാതവും പേറിയാണ് ഇവരില്‍ പലരും എത്തുന്നത്. മിക്ക
സന്ദര്‍ഭങ്ങളിലും മാതാപിതാക്കള്‍ തന്നെയാണ് അവരെ കൊണ്ടു വരുന്നത്. നിങ്ങളുടെ കുട്ടികള്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ് എങ്കി്ല്‍ അവര്‍ ഭ്ാവിയില്‍ ലൈംഗിക കുറ്റവാളിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൗമാരക്കാരില്‍ മദ്യം ഉപയോഗിക്കുന്നവര്‍ക്കും ഇത്തരത്തിലുള്ള പ്രവണത കൂടുതലായിരിക്കും.
സ്ത്രീകളെ പുച്ഛിച്ച് സംസാരിക്കുന്ന കൗമാരക്കാരേയും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഫോണുകളില്‍ രഹസ്യം സൂക്ഷിക്കുന്നവര്‍ അപകടകാരികളായിരിക്കും. നിങ്ങള്‍ മുറിയില്‍ പ്രവേശിക്കുമ്പോള്‍ പെട്ടെന്ന് ഫോണ്‍ നിശബ്ദമാക്കുകയോ ലോക്ക് ചെയ്യുകയോ ചെയ്യുക, ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ തപ്പിത്തടയുക എന്നിവ അപകടകരമായ സൂചനകളാണ്. സ്വകാര്യ ചാറ്റ് ഗ്രൂപ്പുകള്‍ പലപ്പോഴും ഇവരെ ലൈംഗിക കുറ്റവാളികളാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും. തമാശ' എന്ന് രൂപപ്പെടുത്തിയ ലൈംഗിക ഉള്ളടക്കവും കുട്ടികളെ ദോഷകരമായി ബാധിക്കും. ഇതിലെ ലൈംഗിക ഉള്ളടക്കം പലപ്പോഴും തമാശകളായോ മീമുകളായിട്ടോ 'എല്ലാവരും കാണുന്നത്.


