മരുന്നുകളുടെ ആവശ്യമില്ലാതെ പ്രമേഹത്തെ ചികിത്സിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പ്രതിവിധി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. അതും വെറും തുച്ഛമായ വിലയ്ക്ക്. ഇന്‍സുലിന്‍ കുത്തിവയ്പ്പുകളുടെ ആവശ്യമില്ലാതെ തന്നെ പ്രമേഹത്തെ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ് ഇഞ്ചി എന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിഞ്ചിബര്‍ ഒഫിസിനേല്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇഞ്ചി പതിറ്റാണ്ടുകളായി മോണിംഗ് സിക്ക്നസ് മുതല്‍ ആര്‍ത്രൈറ്റിസ് വരെയുള്ള എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ചികിത്സിക്കാന്‍ ഉപയോഗിച്ചുവരുന്നു.

ഇതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് കാരണമാകുന്നത്. ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത് ഇഞ്ചി ടൈപ്പ് ടു പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്നുമാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക തകരാറ്, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും ഇഞ്ചി വലിയ തോതില്‍ കുറയ്ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിശബ്ദനായ കൊലയാളി' എന്നറിയപ്പെടുന്ന പ്രമേഹം ലോകമെമ്പാടും വളര്‍ന്നുവരുന്ന ഒരു പ്രശ്നമായി മാറുകയാണ്.

ഇംഗ്ലണ്ടില്‍ 3.6 ദശലക്ഷം ആളുകള്‍ പലപ്പോഴും ടൈപ്പ് രണ്ട് പ്രമേഹവുമായി ജീവിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തതോ അല്ലെങ്കില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാത്തതോ ആണ് ടൈപ്പ് രണ്ട് പ്രമേഹം ഉണ്ടാകാനുള്ള പ്രധാന കാരണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. കൃത്യമായി് ചികിത്സിച്ചില്ലെങ്കില്‍ ഇത് ജീവന് ഭീഷണിയായി മാറാന്‍ പോലും സാധ്യതയുണ്ട്.

അനാരോഗ്യകരമായ ജീവിതശൈലി ഘടകങ്ങള്‍ ഈ രോഗാവസ്ഥ മൂര്‍ച്ഛിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പൊണ്ണത്തടിയുടെ അളവ് വര്‍ദ്ധിക്കുന്നതാണ് കേസുകളുടെ കുത്തനെയുള്ള വര്‍ദ്ധനവിന് പിന്നിലെന്ന് കരുതപ്പെടുന്നു. അമേരിക്കയിലെ ഗവേഷകരാണ് ഇപ്പോള്‍ ഇഞ്ചിയുടെ ആരോഗ്യകരമായ ഗുണഫലങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തുന്നത്. ഗര്‍ഭകാലത്തെ ഓക്കാനവും ഛര്‍ദ്ദിയും നിയന്ത്രിക്കാന്‍ ഇഞ്ചി ഏറെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റുകളെ നന്നായി നിയന്ത്രിക്കാന്‍ ഇഞ്ചിക്ക് കഴിയും. ഇഞ്ചി ശരീരത്തിലെ പ്രോട്ടീന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തത്തില്‍ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്ത് പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ രോഗികള്‍ എത്ര അളവിലാണ് ദിവസവും ഇഞ്ചി കഴിക്കേണ്ടത് എന്ന കാര്യം ഇനിയും വ്യക്തമല്ല.