മിയാമി: ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക്ക് ക്യാന്‍സര്‍. ഇപ്പോള്‍ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് പതിവായി മദ്യപിക്കുന്നത് ഇതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ്. അമേരിക്കയിലെ മിയാമിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനത്തില്‍, ഉയര്‍ന്ന മദ്യപാനം ദഹന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നതിന് കാരണക്കാരായ പാന്‍ക്രിയാസിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതായി കണ്ടെത്തി.

ഈ കേടുപാടുകള്‍ വലിയ തോതില്‍ വീക്കം ഉണ്ടാക്കുകയും അത് പാന്‍ക്രിയാസിന് തകരാറ് വരുത്തുകയും ചെയ്യുന്നു. ഭക്ഷണം ദഹിപ്പിക്കുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാന്‍ക്രിയാസ്. പാന്‍ക്രിയാസിന് ഉണ്ടാകുന്ന വീക്കം ക്രമേണ ക്യാന്‍സറായി മാറും. ഈ രോഗം കാരണം ഓരോ വര്‍ഷവും 9,000-ത്തിലധികം ബ്രിട്ടീഷുകാരും 52,000 അമേരിക്കക്കാരും മരിക്കുന്നുണ്ട്.

മാത്രമല്ല ഏതൊരു കാന്‍സറിനേക്കാളും ഏറ്റവും മോശം അതിജീവന നിരക്കുകളില്‍ ഒന്നാണിത്. ഈ രോഗം പിടിപെട്ടാല്‍ രോഗി പരമാവധി അഞ്ചു വര്‍ഷത്തോളം മാത്രമേ ജിവിച്ചിരിക്കുകയുള്ളൂ. സ്ത്രീകള്‍് ആഴ്ചയില്‍ എട്ടോ അതിലധികമോ തവണയും പുരുഷന്മാര്‍ 15 തവണയിലധികവും മദ്യപിക്കുന്നതായിട്ടാണ് കരുതപ്പെടുന്നത്. ചെറുപ്പക്കാര്‍ക്കിടയില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ കേസുകളുടെ ആശങ്കാജനകമായ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

രോഗനിര്‍ണയത്തിന് ശേഷമുള്ള ആദ്യ വര്‍ഷം ഏകദേശം 10 ശതമാനം രോഗികള്‍ മാത്രമാണ് ഈ രോഗത്തെ അതിജീവിക്കുന്നത്..എന്നാല്‍ അത് മൂന്ന് വര്‍ഷമാകുമ്പോള്‍, അതിജീവന നിരക്ക് ഏകദേശം ഒരു ശതമാനമായി കുറയുകയാണ്. യു.കെയിലെ കണക്കുകള്‍ പ്രകാരം, രോഗനിര്‍ണയം കഴിഞ്ഞ് പത്ത് വര്‍ഷം കഴിയുന്നതുവരെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച 20 പേരില്‍ ഒരാള്‍ക്ക് മാത്രമേ ജീവിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

രോഗത്തെ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരഭാരം കുറയല്‍, ക്ഷീണം, വയറുവേദന, മഞ്ഞപ്പിത്തം , ചര്‍മ്മത്തിന്റെയോ കണ്ണുകളുടെയോ മഞ്ഞനിറം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പാന്‍ക്രിയാറ്റിക് ക്യാന്‍സറുകളില്‍

ഏകദേശം 90 ശതമാനം കേസുകളിലും അഡിനോകാര്‍സിനോമ എന്നറിയപ്പെടുന്ന ഇനമാണ് വ്യാപകമായിട്ടുളളത്. പലപ്പോഴും വളരെ വൈകിയായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

അതുകൊണ്ടാണ് ഈ രോഗത്തെ 'നിശബ്ദ കൊലയാളി' എന്ന് വിശേഷിപ്പിക്കുന്നത്. എന്‍ഡോക്രൈന്‍ കാന്‍സര്‍ എന്നറിയപ്പെടുന്ന മറ്റൊരു തരം പാന്‍ക്രിയാറ്റിക് കാന്‍സറില്‍ നിന്നാണ് കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായത്. ഇവ സാവധാനത്തില്‍ വളരുന്ന മുഴകളാണ്. അവ പ്രത്യക്ഷപ്പെടാന്‍ പതിറ്റാണ്ടുകള്‍ എടുക്കും. അവ ക്യാന്‍സറായി മാറിയേക്കാം. പക്ഷേ ഇത്രത്തോളം ദോഷകരമല്ല. പുകവലി, അമിത വണ്ണം, പ്രമേഹം, ചുവന്നതും സംസ്‌കരിച്ചതുമായ മാംസം കഴിക്കല്‍ എന്നിവയും മറ്റ് അപകട ഘടകങ്ങളാണ്.