- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ബുദം ചെറുക്കാന്‍ വാക്സിന്‍ വികസിപ്പിച്ചെന്ന് റഷ്യ; അടുത്ത വര്‍ഷം മുതല്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെനന്ന് പ്രഖ്യാപനം; വാക്സിന്‍ ട്യൂമര്‍ കോശങ്ങളുടെ വികസനത്തെയും വ്യാപനത്തെയും തടയുെന്ന് തെളിഞ്ഞെന്ന് അവകാശവാദം
അര്‍ബുദം ചെറുക്കാന്‍ വാക്സിന്‍ വികസിപ്പിച്ചെന്ന് റഷ്യ;
മോസ്‌കോ: ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്ന കണ്ടുപിടുത്തവുമായി റഷ്യ. അര്‍ബുദത്തെ ചെറുക്കുന്ന ആര്‍.എന്‍.എ വാക്‌സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നു. ദേശീയ വാര്‍ത്ത ഏജന്‍സിയായ ടാസ് ആണ് ഈ വിവരം പുറത്തുവിട്ടത്. 2025 ആദ്യത്തോടെ വാക്‌സിന്‍ സൗജന്യമായി ജനങ്ങളിലെത്തിക്കുമെന്നാണ് വിവരം.
അര്‍ബുദം തടയുന്നതിന് റഷ്യ സ്വന്തം നിലക്ക് ആര്‍.എന്‍.എ വാക്‌സിന്‍ വികസിപ്പിച്ചതായും അത് 2025 ജനുവരി മുതല്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ മിനിസ്ട്രിക്കു കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ മേധാവി ആന്ധ്രെ കപ്രിന്‍ അറിയിച്ചു.
വാക്സിന്‍ ട്യൂമര്‍ വളര്‍ച്ച തടയുന്നതിനെപ്പം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കാന്‍സര്‍ സെല്ലുകള്‍ പടരുന്നത് ഇല്ലാതാക്കുമെന്നും പ്രീ ക്ലിനിക്കല്‍ ടെസ്റ്റില്‍ തെളിഞ്ഞെന്നും ഗാമലേയ ദേശീയ റിസര്‍ച്ച് സെന്റര്‍ ഓഫ് എപിഡെമിയോളജി ആന്റ് മൈക്രോബയോളജി ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
രാജ്യം കാന്‍സര്‍ വാക്സിന്‍ നിര്‍മിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഈ വര്‍ഷാദ്യം പ്രഖ്യാപിച്ചിരുന്നു.യു.എസ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ അര്‍ബുദം ചെറുക്കുന്ന വാക്‌സിന്‍ വികസിപ്പിക്കുന്ന പരീക്ഷണങ്ങളിലാണ്. മൊഡേണ, മെര്‍ക്ക്, ബയോ എന്‍ ടെക്, കുയര്‍ വാക് എന്നീ കമ്പനികളും ഇത്തരത്തിലുള്ള വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.