- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ വിവിധ സ്ഥലങ്ങളിൽ വീണ്ടും മഴ; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം; ശക്തമായ പൊടിക്കാറ്റിനും മുന്നറിയിപ്പ്
അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വീണ്ടും മഴ ലഭിച്ചതോടെ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. വാഹനം ഓടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് അറിയിപ്പ്. റോഡുകളിലെ ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ ഓരോ സമയവും മാറിമാറി വരുന്ന വേഗപരിധികൾ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയും അബുദാബി പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് യുഎഇയിലെ കിഴക്കൻ എമിറേറ്റുകളിലും തെക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. ഫുജൈറയിലും റാസൽഖൈമയിലും പല സ്ഥലങ്ങളിൽ വെള്ളം കയറുകയും അത് നാശനഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്തു.
ശനിയാഴ്ച യുഎഇയുടെ വിവിധ പ്രദേശങ്ങൾ മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുമെന്നതിനാൽ ശക്തമായ പൊടിക്കാറ്റിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇത് കണക്കിലെടുത്ത് എതാനും പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി എട്ട് മണി വരെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ