- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബെംഗളൂരുവിലും കനത്ത മഴ; വിമാനത്താവളത്തിൽ വെള്ളംകയറി; യാത്രക്കാർ ടെർമിനലിലെത്തിയത് ട്രാക്ടറിൽ
ബെംഗളൂരു: നഗരത്തിൽ പെയ്ത കനത്ത മഴയിൽ വിമാനത്താവളത്തിലും വെള്ളം കയറിയതോടെ ടെർമിനലിൽ എത്താൻ ട്രാക്ടറുകളെ ആശ്രയിച്ച് യാത്രക്കാർ. കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറിയതോടെയാണ് യാത്രക്കാർ ട്രാക്ടറുകളിൽ ഇവിടേക്ക് എത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
കാറുകൾക്ക് വിമാനത്താവളത്തിലേക്ക് എത്താൻ കഴിയാതെ വന്നതോടെയാണ് യാത്രക്കാർ ട്രാക്ടറുകളെ ആശ്രയിച്ചത്.എയർപോട്ടിലേക്കുള്ള മിക്ക റോഡുകളിലും ജലനിരപ്പ് ഉയർന്നിരുന്നു. ടെർമിനലിലെ പിക് അപ്പ്, ഡ്രോപ്പ് ഇൻ പോയിന്റുകളിൽ വെള്ളം കയറി.കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ബംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങൾ വൈകിയിരുന്നു.
ഹൈദരാബാദ്, മംഗളൂരു, ചെന്നൈ, പുണെ, കൊച്ചി, മുംബൈ, പനജി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്. 11 വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡിങ്, ഡിപാർച്ചർ പ്രതിസന്ധി നേരിട്ടത്.
മറുനാടന് മലയാളി ബ്യൂറോ