- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയോര മേഖലകളിൽ കനത്ത മഴ; കോട്ടയത്തും പാലക്കാട്ടും മഴ കനത്തു; കോഴിക്കോട് തിരുവമ്പാടി ടൗണിൽ വെള്ളം കയറി
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോരമേഖലയിൽ പലയിടത്തും കനത്ത മഴ. കോഴിക്കോട്ടും കോട്ടയത്തും മലയോരമേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ടൗണിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. തിരുവമ്പാടി, കോടഞ്ചേരി, താമരശ്ശേരി മേഖലകളിലാണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ ഇടിമിന്നലും ഉണ്ട്.
കോട്ടയത്തെ മലയോര മേഖലകളിലും പാലക്കാടും മഴ തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിൽ വ്യാപകമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. പത്തുജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മണിക്കൂറിൽ 40 കിലോമീറ്റൽ വേഗമുള്ള കാറ്റിനും, ഇടിമിന്നലിനും സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം ഇന്ന് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ട് പിൻവലിച്ചു. കാലാവസ്ഥയിൽ മാറ്റം വന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പിൻവലിച്ചത്. വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലേർട്ട് ഉള്ളത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവർ വ്യാഴാഴ്ച ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഈ മാസം 26 മുതൽ തുലാവർഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മറുനാടന് ഡെസ്ക്