- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ; ബാലകൃഷ്ണനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയത് മൊയ്തീൻ കുഞ്ഞ്; കേസിൽ തുമ്പുണ്ടായത് സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ
കണ്ണുർ: പ്രഭാതസവാരിക്കിറങ്ങിയ വയോധികനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശിയായ യുവാവാണ് പൊലിസ് അന്വേഷണത്തിൽ പിടിയിലായത്. മയ്യിൽ ടൗണിൽ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ട. അദ്ധ്യാപകൻ ചെക്യാട്ടുകാവിനു സമീപം യു.ബാലകൃഷ്ണൻ (72) മരിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായത്.
കാസർകോട് ഹിദായത്ത് നഗറിലെ മൊയ്തീൻ കുഞ്ഞി (35)യാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും ഒളിപ്പിച്ച നിലയിൽ കാറും കണ്ടെത്തി. കണ്ണൂർ എ സി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23നു പുലർച്ചെയാണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു കേസന്വേഷണത്തിന് തുമ്പില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം 'ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
കണ്ണൂർ എ. സി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മയ്യിൽ ടൗണിൽ വെച്ച പ്രഭാത സവാരിക്കിടെ കഴിഞ്ഞ ഫെബ്രുവരി 23 ന് പുലർച്ചെ അഞ്ചേകാലിനാണ് അജ്ഞാത വാഹനമിടി ച്ചു റിട്ടയേർഡ് അദ്ധ്യാപകനും പെൻഷൻ സംഘടനയുടെ ഭാരവാഹിയുമായവേളം എ. കെ. ജി. നഗറിൽ താമസിക്കുന്ന ബാലകൃഷ്ണൻ (72) മരണമടഞ്ഞത്.
കേസാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണരുടെ നിർദ്ദേശപ്രകാരം കണ്ണൂർ എ. സി. പി. ബാലകൃഷ്ണൻ നായർ ഏറ്റെടുത്തത്. ഈ കേസിൽ ഒരുമാസമായി മയ്യിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നുവെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. പ്രതിയുടെ രേഖചിത്രം അടക്കം തയ്യാറാക്കി അന്വേഷണം നടത്തിയെങ്കിലും ഈ കേസിൽ പ്രതിയേയോ ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല ഇതേ തുടർന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അപകടം നടന്ന പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെയും വാഹനത്തെയും കുറിച്ച് തുമ്പ് ലഭിച്ചത്.പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിൽ കാസർകോട് സ്വദേശിയായ യുവാവ് വലയിലാവുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ