- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുകാലുകളും തളർന്ന വൃദ്ധദമ്പതികൾ കിടപ്പിൽ തന്നെ മലമൂത്ര വിസർജനം നടത്തി; കുപിതയായ മരുമകൾ ചെരുപ്പൂരി ഇരുവരെയും അടിച്ചു; മറഞ്ഞു നിന്ന് ഹോം നഴ്സ് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; മരുമകളെ അറസ്റ്റ് ചെയ്ത് പൊലീസും
മല്ലപ്പള്ളി: ശരീരം തളർന്നു കിടക്കുന്ന വൃദ്ധദമ്പതികളെ കിടക്കയിൽ മലമൂത്ര വിസർജനം നടത്തിയതിന്റെ പേരിൽ ചെരിപ്പൂരി അടിച്ച മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി ഈസ്റ്റ് നെല്ലിമൂട് കുന്നക്കാട്ടിൽ കുഞ്ഞുകുട്ടി(89), ഭാര്യ ഭവാനിയമ്മ(76) എന്നിവരെ അടിച്ച കേസിൽ മരുമകൾ ഷൈലമ്മയെയാണ് കീഴ്‌വായ്പൂർ എസ്എച്ച്ഓ സിടി സഞ്ജയ് അറസ്റ്റ് ചെയ്തത്.
കിടക്കയിൽ മലമൂത്ര വിസർജനം നടത്തിയതിന് വൃദ്ധമാതാപിതാക്കളെ ചെരുപ്പൂരി അടിക്കുന്നത് ഇവരെ പരിചരിക്കാൻ നിയോഗിച്ച ഹോം നഴ്സ് മറഞ്ഞു നിന്ന് മൊബൈൽഫോൺ കാമറയിൽ പകർത്തുകയായിരുന്നു. തുടർന്ന് ഇവർ ഇത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ദൃശ്യങ്ങൾ വൈറൽ ആയതിനെ തുടർന്ന് കേരളാ പൊലീസിന്റെ മീഡിയ സെൽ വിവരം ഡിജിപിക്ക് കൈമാറി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിക്ക് നിർദ്ദേശം നൽകി.
തുടർന്ന് തിരുവല്ല ഡിവൈഎസ്‌പി സുനീഷ്ബാബുവിന്റെ നിർദ്ദേശ പ്രകാരം കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. മുതിർന്ന പൗരന്മാർക്കുള്ള സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്