- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികനുമായി സിന്ധു അടുത്തിടപഴകി; മടിയിൽ കയറി ഇരുന്നു; ഒപ്പം വന്നയാൾ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി; രണ്ടു ലക്ഷം രൂപയുടെ ബ്ലാങ്ക് ചെക്കും അര പവന്റെ സ്വർണ മോതിരവും റൈസ് കൂക്കറും മെഴുക് പ്രതിമയും തട്ടിയെടുത്തു; പന്തളത്ത് ഹണിട്രാപ്പ് സംഘം കുടുങ്ങി
പന്തളം: വയോധികനെ ഹണിട്രാപ്പിൽ കുരുക്കി 2.40 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ യുവതി അടക്കം കസ്റ്റഡിയിൽ. അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന സിന്ധുവും കൂട്ടാളികളുമായി കസ്റ്റഡിയിൽ ആയിരിക്കുന്നത്. പന്തളം മുടിയൂർക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനെയാണ് സംഘം തന്ത്രപൂർവം കുരുക്കിലാക്കിയത്.
വയോധികനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. ഇവരുടെ വസ്തു വിൽക്കുന്നതിന് വേണ്ടി ഓഎൽഎക്സിൽ പരസ്യം നൽകിയിരുന്നു. ഇതു കണ്ടിട്ടെന്ന വ്യാജേനെ സിന്ധുവും മറ്റൊരാളും വയോധികനെ സമീപിച്ചു. ആദ്യ തവണ വസ്തുവിന്റെ വിവരങ്ങളും വിലയും ചോദിച്ച് മടങ്ങി. ഇക്കഴിഞ്ഞ ആറിന് ഉച്ച കഴിഞ്ഞ് രണ്ടിന് പരാതിക്കാരന്റെ വീട്ടിലെത്തിയ സിന്ധുവും സഹായിയും ചേർന്നാണ് കെണിയൊരുക്കിയത്.
തുടർന്ന് വയോധികനുമായി സിന്ധു അടുത്തിടപഴകി. ഇയാളുടെ മടിയിൽ കയറി ഇരുന്നു. ഈ സമയം ഒപ്പം വന്നയാൾ ഇതെല്ലാം മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ചു. അതിന് ശേഷം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ ബ്ലാങ്ക് ചെക്കും അര പവന്റെ സ്വർണ മോതിരവും റൈസ് കൂക്കറും മെഴുക് പ്രതിമയും കൈക്കലാക്കി മടങ്ങി.
ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടുമെത്തിയ സംഘത്തിൽ മൂന്നാമതൊരാൾ കൂടിയുണ്ടായിരുന്നു. അതൊരു പൊലീസുകാരനാണെന്ന് പരാതിക്കാരനെ ഇവർ തെറ്റിദ്ധരിപ്പിച്ചു. അതിന് ശേഷം ഭീഷണി മുഴക്കി 18,000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങുകയും ചെയ്തു.
പിന്നെയും പ്രതികൾ ഭീഷണി തുടർന്നപ്പോഴാണ് വയോധികൻ പൊലീസിനെ സമീപിച്ചത്. പ്രതി സിന്ധു നേരത്തേയും സമാനരീതിയിൽ ഹണിട്രാപ്പ് നടത്തിയതിന് പിടിയിലായ ആളാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്