- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ബാധ്യതയെന്ന് കുറിപ്പ്; കാസർകോട് ഗൃഹനാഥൻ ജീവനൊടുക്കി; ആത്മഹത്യക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്
നീലേശ്വരം: പുതുക്കൈ സദാശിവ ക്ഷേത്രത്തിനു സമീപത്തെ ബാബുവിനെ (അമ്പിളി ബാബു-48) കഴിഞ്ഞ ദിവസം വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശാവർക്കറായ ഭാര്യ അനിതാറാണി വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിനെ വീട്ടിനകത്ത് തൂങ്ങിയനിലയിൽ കണ്ടത്. അനിതയുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരിച്ചിരുന്നു.
ബാബുവിന് നേരത്തെ ചിറപ്പുറത്ത് സ്വർപ്പണിയും ചിറപ്പുറം സ്റ്റേഡിയം റോഡിൽ കച്ചവടവുമുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ് ലഭിച്ചതായി ഹൊസ്ദുർഗ് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ അശുപത്രിയിൽ മൃതദേഹ പരിശോധന നടത്തി. മക്കൾ: അമ്പിളി, ആദിൻ. മരുമകൻ: ബിജു.
മറുനാടന് മലയാളി ബ്യൂറോ
Next Story