- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തിന് എതിരെ വൻ പ്രതിഷേധം; വിവിധ രാഷ്ട്രീയ പാർട്ടികളുടെ മത്സരിച്ചുള്ള പ്രകടനങ്ങൾ; അക്രമത്തിൽ കലാശിക്കാതിരിക്കാൻ വൻ പൊലീസ് സന്നാഹവും

തലശേരി: കെ ടി ജയകൃഷണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ മതവിദ്വേഷം വളർത്തുന്ന മുദ്രാവാക്യം വിളിച്ചതിനെതിരെ തലശേരിയിൽ സിപിഎം ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നഗരത്തിൽ മത്സരിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത് നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധങ്ങൾ അക്രമത്തിൽ കലാശിക്കാതിരിക്കാൻ നഗരത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടോടെ തലശേരി നഗരത്തിൽ കെ ടി ജയകൃഷണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ മതവിദ്വേഷം വളർത്തുന്ന മുദ്രാവാക്യം വിളിച്ചതിനെതിരെയാണ് ഡിവൈഎഫ്ഐ, യുത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എസ്.ഡി.പി.ഐ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയത്.
വെള്ളിയാഴ്‌ച്ച വൈകുന്നേരം നാലു മണിക്ക് യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് നഗരത്തിൽ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. തഫ്‌ളീം മാണിയാട്ട്, ഫൈസൽ പുനത്തിൽ, റഷീദ് തലായി തുടങ്ങിയവർ നേതൃത്വം നൽകി. പുതിയ ബസ്സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാൻഡിൽ വഴി നഗരം ചുറ്റി പുതിയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.
തുടർന്ന് മണവാട്ടി ജംഗ്ഷനിൽ യു ഡി എഫിന്റെ നേതൃത്വത്തിൽ പൊതുയോഗവും നടന്നു. ഇതേ സമയം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നാടിന്റെ മതമൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്‌ഐ തലശേരി ബ്ലോക്ക് കമ്മറ്റി
ജനജാഗ്രത സദസ് സംഘടിപ്പിച്ചു. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന്റെ ഉത്തരേന്ത്യൻ അജണ്ട കേരളത്തിൽ നടപ്പിലാകില്ലെന്ന് എം വി ജയരാജൻ പറഞ്ഞു. സി ജിഥുൻ അധ്യക്ഷനായി. എ എൻ ഷംസീർ എംഎൽഎ, സി കെ രമേശൻ, എം സി .പവിത്രൻ , മനു തോമസ്, മുഹമ്മദ് അഫ്‌സൽ തുടങ്ങിയവർ സംബന്ധിച്ചു.
എസ് ഡി പി ഐ യുടെ നേതൃത്വത്തിലും നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു. എ സി ജലാലുദ്ദീൻ , സി കെ ഉമ്മർ, അഡ്വ മുഹമ്മദ് ഷബീർ, ബംഗ്ല നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.നിരവധി പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത് .യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് റിജിൽ മാക്കുറ്റി, സുദീപ് ജയിംസ്, കമൽജിത്ത്, മനോജ് പടേരി, മിഥുൻ മാറോളി, റോബേർട്ട് വെള്ളാംപള്ളിതുടങ്ങിയവർ നേതൃത്വം നൽകി.
പ്രകടനങ്ങൾക്ക് ശേഷം പിരിഞ്ഞു പോവുകയായിരുന്ന എസ് ഡി പി ഐ പ്രവർത്തകർ ബിജെപി പ്രവർത്തകരുമായി വാക്കേറ്റമുണ്ടായത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതേ തുടർന്ന് പൊലീസ് ലാത്തിവീശി ഇരുകൂട്ടരെയും സ്ഥലത്ത് നിന്ന് മാറ്റി. പ്രദേശത്ത് വൻ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട് '


