- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനില്ലാത്ത ഗർഭസ്ഥ ശിശുവുമായെത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: ജീവനില്ലാത്ത ഗർഭസ്ഥ ശിശുവുമായി എത്തിയ യുവതിക്ക് മൂന്ന് സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണം. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി മിഥുന്റെ ഭാര്യ മീരക്കാണ് ഇങ്ങനെയൊരു ദുരോഗ്യമുണ്ടായത്. പരവൂർ നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, എസ്.എ.റ്റി ആശുപത്രി എന്നീ ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. ഒടുവിൽ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിക്കുമ്പോൾ കുഞ്ഞ് മരിച്ചിട്ട് ആറ് ദിവസം കഴിഞ്ഞിരുന്നു.
Next Story