പീരുമേട്: ഇടുക്കിയെ ആശങ്കയിലാക്കി വീണ്ടും ഭൂചലനം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വള്ളക്കടവിൽ ഉൾപ്പെടെ ഭൂചലനം അനുഭപ്പെട്ടു. 2.3 ആണു തീവ്രത. രാത്രി 8.50, 9.02 സമയങ്ങളിലാണു ഭൂചലനം ഉണ്ടായത്. 8.50 ന് ഉണ്ടായ ചലനം 5 സെക്കൻഡ് നീണ്ടു നിന്നു.

പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, പെരുവന്താനം പ്രദേശങ്ങളിൽ ചലനം അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ട് ഈ മേഖലയിൽ ഇടിമിന്നൽ ഉണ്ടായിരുന്നു. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തോണിത്തടി റെയ്ൻ ഗെയ്ഗ് സ്റ്റേഷനിലെ റിക്ടർ സ്‌കെയിലെ അളവ് നിജപ്പെടുത്തിയിയാൽ മാത്രമെ കൃത്യമായ ഭൂചലനത്തിന്റെ തോത് അറിയാനാകു.

കുമളിയിലും ശക്തമായ ഭൂചലനം ഉണ്ടായിട്ടുണ്ട്. കെട്ടിടങ്ങളുടേയും മറ്റും ജനൽ ചില്ലകൾ ഭൂചലനത്തിൽ പൊട്ടിയതായും റിപ്പോർട്ടുണ്ട്.