- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടമ്മയുമായുള്ള സ്വകാര്യ സംഭാഷണത്തിന് പിന്നിൽ 'വിഭാഗിയ ചതി'; ജില്ലാ സെക്രട്ടറിയാകാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള ഗൂഢാലോചന; വിജയന്റെ പരാതിയെ ഗൗരവത്തോടെ എടുത്ത് ജില്ലാ നേതൃത്വം; ഇടുക്കിയിൽ വാദിയെ പ്രതിയാക്കാൻ സിപിഎം അന്വേഷണം
തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ മുൻ സെക്രട്ടേറിയറ്റംഗം പി.എൻ.വിജയനും പാർട്ടി പ്രവർത്തകയായ വീട്ടമ്മയും തമ്മിലുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ടവർക്കെതിരെ സിപിഎം നടപടി എടുക്കും. സംഭാഷണ ചോർച്ചയിൽ പാർട്ടി അന്വേഷണം നടത്തും.
ഇതിനായി സിപിഎം പാർട്ടി കമ്മിഷനെ നിയോഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ആർ.തിലകനും കെ.എസ്.മോഹനനുമാണ് അന്വേഷിക്കുക. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിനുശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തന്നെക്കുടുക്കാൻ പാർട്ടിയിൽ ആസൂത്രിത നീക്കം നടന്നെന്ന് ആരോപിച്ചു വിജയൻ നൽകിയ പരാതിയെത്തുടർന്നാണു നടപടി.
പാർട്ടിയിലെ ഒരുവിഭാഗം പി.എൻ.വിജയനെ ആസുത്രിതമായി കെണിയിൽപെടുത്തിയെന്നാണ് ആരോപണം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ സെക്രട്ടേറിയറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി കൊടുത്തത്. ഇക്കാര്യത്തിൽ കഴമ്പുണ്ടെന്ന് ജില്ലാ നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം.
സമൂഹമാധ്യമങ്ങളിലൂടെയാണു ശബ്ദരേഖ പ്രചരിച്ചത്. വിജയനു വീഴ്ച പറ്റിയതായാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന നേതാവാണ് വിജയൻ. ഇതിന് തടയിടനാണ് ശബ്ദരേഖ പ്രചരിപ്പിച്ചത്.
ജില്ലാ സെക്രട്ടറി സ്ഥാനം മോഹിക്കുന്ന ചില നേതാക്കളുടെ അറിവോടെയാണു ശബ്ദരേഖ പ്രചരിച്ചതെന്നാണ് ആക്ഷേപം. മുൻപ് രണ്ടു തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇദ്ദേഹത്തിന്റെ പേരു പരിഗണിച്ചിരുന്നു. അന്നും വിവാദമുയർത്തി ഒഴിവാക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ