- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ ക്രഷറിലെ കുളത്തിൽ രണ്ട് യുവാക്കൾ മരിച്ചനിലയിൽ; മൃതദേഹങ്ങൾ കണ്ടത് രാവിലെ; കുളത്തിൽ ആമ്പൽ പറിക്കാനെത്തിയപ്പോൾ അപകടത്തിൽ പെട്ടതെന്ന് സൂചന
ഇടുക്കി: വണ്ണപ്പുറം ഒടിയപാറയിൽ മെറ്റൽ ക്രഷറിലെ കുളത്തിൽ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആമ്പൽ പറിക്കാനെത്തിയ ഇരുവരും അപകടത്തിൽ പെട്ടതാണെന്നാണ് സൂചന.
ബുധനാഴ്ച രാവിലെയാണ് ക്രഷറിനോട് ചേർന്ന കുളത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രതീഷും അനീഷും കഴിഞ്ഞദിവസം ആമ്പൽ പറിക്കുന്നതിനായി ഇവിടേക്ക് വന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ അപസ്മാരത്തിന് ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കളും പറഞ്ഞു.
മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story