- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടോസിലെ ഭാഗ്യം കോലിക്ക് തുണയായി; നായകന്റെ തീരുമാനം ശരിവച്ച് ഇന്ത്യൻ ബൗളർമാർ; സ്‌കോട്ലൻഡിന് ബാറ്റിങ് തകർച്ച; 63 റൺസിന് ആറ് വിക്കറ്റ് നഷ്ടമായി; രവീന്ദ്ര ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്
ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ സ്‌കോട്ലൻഡിന് ബാറ്റിങ് തകർച്ച. 63 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ സ്‌കോട്ടീഷ് ടീമിന് നഷ്ടമായി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.
ഓപ്പണർ ജോർജി മൺസി 24 റൺസ് എടുത്ത് പുറത്തായി. ഒരു റൺസ് എടുത്ത കെയ്ൽ കോട്സറെ ജസ്പ്രീത് ബുംറ ബൗൾഡാക്കി , മാത്യൂ ക്രോസിനെ രണ്ട് റൺസ് എടുത്ത് നിൽക്കെ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. റിച്ചി ബെരിങ്ടണെയും ജഡേജയാണ് പുറത്താക്കിയത്. മൈക്കൽ ലേസ്‌ക്, ക്രിസ് ഗ്രീവ്സ് എന്നിവരുടെ വിക്കറ്റുകളാണ് ഒടുവിൽ നഷ്ടമായത്.
ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ഒരു മാറ്റമാണുള്ളത്. ശാർദുൽ ഠാക്കൂറിന് പകരം വരുൺ ചക്രവർത്തി ടീമിലിടം നേടി. ഈ ലോകകപ്പിൽ ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ടോസ് ലഭിക്കുന്നത്.
സെമി പ്രതീക്ഷകൾ സജീവമായി നിലനിർത്തണമെങ്കിൽ സ്‌കോട്ലൻഡിനെയും നമീബിയേയും ഇന്ത്യക്ക് വലിയ മാർജിനിൽ തോൽപ്പിക്കണം. ശേഷിക്കുന്ന ഒരു മത്സരത്തിൽ ന്യൂസീലൻഡ് തോൽക്കുകയും വേണം.
ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ നാലാം മത്സരമാണിത്. വലിയ മാർജിനിലുള്ള ജയമാണ് ഇന്ത്യ ലക്ഷ്യംവെക്കുന്നത്. സ്‌കോട്ലൻഡ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. 2007ലെ പ്രഥമ ലോകകപ്പിലെ ഇന്ത്യ- സ്‌കോട്ലൻഡ് മത്സരം മഴകാരണം ഉപേക്ഷിച്ചതിനുശേഷം ട്വന്റി 20യിൽ ഇരുടീമുകളും നേർക്കുനേർ വരുന്നത് ഇതാദ്യമാണ് എന്ന സവിശേഷതയുണ്ട്.
സ്പോർട്സ് ഡെസ്ക്