- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയ്ക്ക് വീണ്ടും കൈത്താങ്ങുമായി യുഎഇ; അഞ്ച് ലക്ഷം ഫവിപിറാവിർ ഗുളികകൾ കൂടി നൽകി; ഇരു രാജ്യങ്ങൾക്കുമിടയിലെ തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് യുഎഇയുടെ സഹായമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
അബുദാബി: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ സഹായവുമായി യുഎഇ. അഞ്ച് ലക്ഷം ഫവിപിറാവിർ ഗുളികകൾ കൂടി യുഎഇ ഇന്ത്യയിലേക്ക് അയച്ചു. ആന്റി വൈറൽ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണ് ഫവിപിറാവിര് ഗുളികകൾ. നേരത്തെ ഇന്ത്യയ്ക്ക് നൽകിയ അഞ്ച് ലക്ഷം ഗുളികകൾക്ക് പുറമെയാണ് ഇപ്പോൾ വീണ്ടും അഞ്ച് ലക്ഷം ഗുളികകൾ കൂടി അയച്ചത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് അരിന്ദം ബഗ്ചിയാണ് യുഎഇയുടെ സഹായം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഇരു രാജ്യങ്ങൾക്കുമിടയിലെ തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് യുഎഇയുടെ സഹായമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സുഹൃത്തായി യുഎഇയിൽ നിന്ന് അഞ്ച് ലക്ഷം ഗുളികകൾ കൂടി ലഭിച്ചതായും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story